പാലക്കാട്: അട്ടപ്പാടിയിൽ മലയിടുക്കിൽ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിലെ ഭൂതയാറിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 9 തടങ്ങളിലായി നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. അഗളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഷൗക്കത്തലിയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നന്ദകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പ്രമോദ്, ചന്ദ്രൻ, രജീഷ്, സുധീഷ് കുമാർ, നിഥുൻ, അനൂപ് എന്നിവരും, പുതുർ ഫോറസ്ററ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു.