ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നവരാണ് നമ്മളിൽ പലരും. തെെരിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തൈരിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താനും സഹായിക്കുന്നു. രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് തൈര്. തെെര് കഴിക്കുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. ഇതിലെ സമ്പന്നമായ പ്രോബയോട്ടിക്, കാൽസ്യം അളവ് ഉപാപചയ പ്രവർത്തനം വർധിപ്പിച്ച് ബിഎംഐയെ നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്ന് മാക്സ് ഹെൽത്ത്കെയറിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ഡിപ്പാർട്ട്‌മെന്റ് റീജിയണൽ മേധാവി റിതിക സമദ്ദർ പറയുന്നു. ദൈനംദിന ഭക്ഷണത്തിൽ തൈര് ചേർക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു.
ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ…
ഒന്ന്…
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് തെെര്. തൈരിലും ഒരു സെർവിംഗിൽ 8-10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും തൈരിൽ അടങ്ങിയിട്ടുണ്ട്.
രണ്ട്…
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നല്ല ബാക്ടീരിയകൾ തെെരിൽ അടങ്ങിയിട്ടുണ്ട്. കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്താൻ പ്രോബയോട്ടിക്‌സിന് കഴിയും. വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും അവ സഹായിക്കും.
മൂന്ന്…
ആരോഗ്യകരമായ ഭാരം നിലനിർത്താൻ തെെര് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തൈര് കഴിക്കുന്നത് അമിതവണ്ണം തടയാൻ സഹായിക്കും. തൈര് പോലുള്ള ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
നാല്…
തൈര് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് ശക്തവും ആരോഗ്യകരവുമായ അസ്ഥികൾക്ക് പ്രധാനമാണ്. തൈരുകളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.
അഞ്ച്…
ഭക്ഷണത്തിൽ തൈര് ചേർക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക്സ് വീക്കം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. ഇവ രണ്ടും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. കൂടാതെ, തൈരിലെ ഉയർന്ന കാത്സ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.