മിക്ക കറികളിലും ഉപയോഗിച്ച് വരുന്ന ഒന്നാണ് കറിവേപ്പില. ധാരാളം ആരോഗ്യഗുണങ്ങൾ കറിവേപ്പില കഴിക്കുന്നതിലൂടെ ലഭിക്കുന്നു. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്.
വിറ്റാമിൻ എ, ബി, സി, ബി 2 എന്നിവയാൽ സമ്പന്നമാണ്. കറിവേപ്പില ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും നല്ല ഉറവിടമാണെന്നും പറയപ്പെടുന്നു. കാർബസോൾ ആൽക്കലോയിഡുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കുകയും ശരീരത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് കറിവേപ്പില കഴിക്കാം.
മോണിങ് സിക്ക്നെസ്, ഓക്കാനം, ഛർദ്ദി ഇവ അകറ്റുന്നു. ദഹനം മെച്ചപ്പെടുത്തുക വഴിയാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. കറിവേപ്പില ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു (detoxification). കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു. ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താനും ശരീരഭാരം വേഗം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കറിവേപ്പില വയറുവേദനയ്ക്ക് പരിഹാരം കാണുന്നതിന് ഉപയോഗിക്കാം. ഉണക്ക കറിവേപ്പില പൊടിച്ച് മോരിൽ ചേർക്കാം. വയറിളക്കം, മലബന്ധം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങളെ കുറയ്ക്കുന്നു.കറിവേപ്പില മലവിസർജ്ജനത്തെ പിന്തുണയ്ക്കുകയും ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ഗർഭാവസ്ഥയുടെ ആദ്യ ത്രിമാസത്തിലെ സ്ത്രീകൾക്ക് ഓക്കാനം ഉണ്ടാകാറുണ്ട്. അതിനും മികച്ചൊരു പരിഹാരമാണ് കറിവേപ്പില. കറിവേപ്പില രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാൻക്രിയാസിന്റെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾക്ക് അവ സംരക്ഷണം നൽകുകയും ചെയ്യുന്നു. ചെമ്പ്, ഇരുമ്പ്, സിങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഉള്ളതിനാൽ കറിവേപ്പില പ്രമേഹമുള്ളവർക്കും സഹായകമാണ്.
പരമ്പരാഗതമായി, കറിവേപ്പില കാഴ്ചശക്തിയിൽ ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അവ തിമിരത്തിന്റെ തുടക്കത്തെ തടയുന്നു. കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണിത്. കറിവേപ്പിലയുടെ സമ്മർദ്ദം ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും. കറിവേപ്പിലയിലെ ലിനലൂൾ എന്ന സംയുക്തം ശ്വസിക്കുന്നത് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ചർമ്മത്തിലെ പൊള്ളൽ, ചതവ്, ചൊറിച്ചിൽ പോലുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും കറിവേപ്പില സഹായകമാണ്.
മുടികൊഴിച്ചിൽ, അകാല നര എന്നിവ പരിഹരിക്കാൻ കറിവേപ്പില ഉപയോഗിക്കാം. താരൻ, ശിരോചർമ്മം എന്നിവയെ നേരിടാൻ കറിവേപ്പിലയുടെ സത്ത് സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് ഓർമ്മശക്തിയിൽ ഗുണം ചെയ്യും. അൽഷിമേഴ്സ് പോലുള്ള മെമ്മറി തകരാറുകൾ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും.