കറിവേപ്പിലക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ പലപ്പോഴും പല തരത്തിലാണ് ഇതിന്റെ ഉപയോഗം. കറിവേപ്പില പൊടിച്ച് അത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറിവേപ്പില. കറിവേപ്പില പൊടി വീട്ടിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?…
വേണ്ട ചേരുവകൾ…
ഉഴുന്നും പരിപ്പ് 4 ടീസ്പൂൺ
കടലപ്പരിപ്പ് 3 ടീസ്പൂൺ
ജീരകം രണ്ട് ടീസ്പൂൺ
ചുവന്ന മുളക് 12 എണ്ണം
വെളുത്തുള്ളി 12 അല്ലി
കറിവേപ്പില ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
കായം ഒരു കഷ്ണം
പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
തയ്യാറാക്കേണ്ട വിധം:-
കടലപ്പരിപ്പ് ,ഉഴുന്നുപരിപ്പ്, ജീരകം , ചുവന്ന മുളക് എല്ലാം വരെ വറുത്തെടുക്കുക. കുറച്ച് എണ്ണ ഒഴിച്ച് അതിലെ വെളുത്തുള്ളി 12 അല്ലി ഫ്രൈ ചെയ്തെടുക്കുക. അതിലേക്ക് കറിവേപ്പിലയും ചേർത്ത് അതും ഫ്രൈ ആക്കി എടുക്കുക. കായം , പുളി , ഉപ്പ് പാകത്തിന് ചേർത്ത് മിക്സിയിൽ എല്ലാം ചേർത്ത് നന്നായി പൊടിച്ചെടുക്കുക.