മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. താരനും മുടികൊഴിച്ചിലും അകറ്റുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് മുടികൊഴിച്ചിൽ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.
ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ ബി, സി തുടങ്ങിയ പോഷകങ്ങൾ അവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയിലെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഫംഗൽ ഗുണങ്ങൾ തലയോട്ടിക്ക് ആശ്വാസം നൽകാനും താരൻ കുറയ്ക്കാനും സഹായിക്കും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.
കറിവേപ്പിലയിലെ വിറ്റാമിനുകളും ധാതുക്കളും മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇത് മുടി പൊട്ടുന്നത് തടയാനും സഹായിക്കും.
കറിവേപ്പില മുടിയെ മോയ്സ്ചറൈസ് ചെയ്യാനും കണ്ടീഷൻ ചെയ്യാനും സഹായിക്കും. കറിവേപ്പിലയിലെ പ്രകൃതിദത്ത എണ്ണകൾ മുടിയെ പോഷിപ്പിക്കാനും സംരക്ഷിക്കാനും സഹായിക്കും. മുടികൊഴിച്ചിൽ അകറ്റുന്നതിന് കറിവേപ്പില ഈ രീതിയിൽ ഉപയോഗിക്കാം…
ഒന്ന്…
കറിവേപ്പില ഹെയർ മാസ്ക് ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. തൈര് തലയോട്ടിക്ക് ഉയർന്ന അളവിൽ ജലാംശം നൽകിക്കൊണ്ട് ശുദ്ധീകരിക്കാൻ സഹായിക്കുന്നു. അൽപം കറിവേപ്പില പേസ്റ്റും തെെരും യോജിപ്പിച്ച് തലയിൽ പുരട്ടുക. മുടികൊഴിച്ചിൽ അകറ്റാൻ ഈ പാക്ക് സഹായിക്കും.
രണ്ട്…
രണ്ടോ മൂന്നോ നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി പേസ്റ്റാക്കി എടുക്കുക. ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേർക്കുക. ഈ ചേരുവകൾ മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുത്ത് മിശ്രിതമാക്കുക. ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം കഴുകി കളയുക.