രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ് സീതപ്പഴം അഥവാ കസ്റ്റാർഡ് ആപ്പിൾ. സീതപ്പഴം ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷനലിസ്റ്റായ രുചുത ദിവേക്കർ അടുത്തിടെ കുറിച്ചിരുന്നു. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് പേശികളുടെ ബലഹീനത ഇല്ലാതാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
സീതപ്പഴം പ്രമേഹരോഗികൾക്ക് കഴിക്കാമോ? സീതപ്പഴം അല്ലെങ്കിൽ കസ്റ്റാർഡ് ആപ്പിൾ പ്രമേഹമുള്ളവർക്ക് നല്ലതായി കണക്കാക്കപ്പെടുന്നു. ഇത് കുറഞ്ഞ ജിഐ (ഗ്ലൈസെമിക് ഇൻഡക്സ്) ഭക്ഷണമാണ്, മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തില്ല. ഇതിൽ മാംഗനീസ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിലും രക്തചംക്രമണ സംവിധാനത്തിലും പ്രായമാകുന്നത് തടയുന്നു.
കസ്റ്റാർഡ് ആപ്പിളിൽ പോളിഫിനോളിക് ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഇൻസുലിൻ ഉൽപ്പാദനവും ഗ്ലൂക്കോസ് ആഗിരണവും വളരെയധികം വർദ്ധിപ്പിക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
100 ഗ്രാം കസ്റ്റാർഡ് ആപ്പിളിൽ 20 മില്ലിഗ്രാം വിറ്റാമിൻ സി ഉള്ളതിനാൽ, ഇത് ഇൻസുലിൻ ഉൽപാദനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ഇൻസുലിൻ ഉൽപാദനത്തെ പരോക്ഷമായി ബാധിക്കുകയും അങ്ങനെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു.