തിരുവനന്തപുരം: കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ സർക്കാറിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തുന്നതോടെ ഈ വർഷവും സംസ്ഥാനത്തിന്റെ അർഹമായ കടപരിധിയിൽ 5710 കോടി കുറവ് വരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും മുൻകാല കടങ്ങളെ ഈവർഷത്തെയും അടുത്തവർഷത്തെയും വായ്പാനുവാദത്തിൽനിന്ന് കുറയ്ക്കുകയെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
അതേസമയം, ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനമായ 6000 കോടി രൂപ നൽകേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണ്. ഇതിന് തുല്യമായ തുക ഈ വർഷം ഉപാധിരഹിതമായി കടമെടുക്കാൻ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.