ദില്ലി: കൊവിൻ പോർട്ടലിലെ വിവര ചോർച്ചയില്‍ അന്വേഷണമാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ആരോഗ്യ മന്ത്രാലയം ഇതേ കുറിച്ച് അറിഞ്ഞിട്ടില്ലേയെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിക്കുന്നത്. ഗുരുതരമായ വിവര ചോര്‍ച്ചയില്‍ ഐ ടി വകുപ്പടക്കം മറുപടി പറയണമെന്നും പാർട്ടി വക്താവ് സാകേത് ഗോഖലേ ആവശ്യപ്പെട്ടു. വാക്സിനേഷൻ സമയത്ത് കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ടെലഗ്രാം ആപ്പിൽ ഇപ്പോൾ ലഭ്യമാണ്.
ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം രൂക്ഷമാവുന്നത്. ഇത്തരത്തില്‍ ലഭ്യമായ വ്യക്തിഗത വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പ്‍ ഉപയോഗിച്ച ആ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ആളുകളുടെ മുഴുവന്‍ വിവരങ്ങളും ടെലഗ്രാമില്‍ ലഭ്യമാണ്. വാക്സിന്‍ സ്വീകരണത്തിന് ഉപയോഗിച്ച ഐഡി കാര്‍ഡ് നമ്പര്‍, ലിംഗം, ജനന തിയതി, വാക്സിന്‍ എടുത്ത സ്ഥലം അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് ടെലഗ്രാമില്‍ ലഭ്യമായത്.