തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍, ബിയര്‍ ആന്റ് വൈന്‍ ലൈസന്‍സികള്‍ക്ക് ക്ലാസിഫിക്കേഷന്‍ പുതുക്കാനായി ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് 2022 സെപ്തംബര്‍ 30 വരെ സമയപരിധി ദീര്‍ഘിപ്പിച്ചതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് അറിയിച്ചു.
നേരത്തെ മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ റീ-ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതിനാലാണ് ഈ നടപടി. ഇന്ത്യ ടൂറിസം വകുപ്പ് നടത്തുന്ന ഹോട്ടലുകളുടെ പരിശോധന പൂര്‍ണതോതില്‍ നടക്കാത്തത് ക്ലാസിഫിക്കേഷന്‍ നടപടികള്‍ വൈകിപ്പിച്ചെന്നും മന്ത്രി വിശദീകരിച്ചു.