കോഴിക്കോട്: കോഴിക്കോട് മകന് മരിച്ചതറിയാതെ മൃതദേഹത്തിന് കാവല്‍ ഇരുന്ന് അമ്മ. വളയത്തെ മൂന്നാം കുനി രമേശനാണ് മരിച്ചത്. അമ്മയുടെ വാര്‍ധക്യ കാല പെന്ഷന് എത്തിക്കാനെത്തിയ ആളാണ് സംഭവം ആദ്യം അറിഞ്ഞത്. വളയം കല്ലുനിരയില്‍ മൂനാം കുനി രമേശന് (45) എന്നയാളാണ് വീട്ടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടത്. അമ്മ മന്ദിക്ക് പെന്ഷന് നല്കാന് രാവിലെ സ്ഥലത്തെത്തിയ ജീവനക്കാരനാണ് വീട്ടിനകത്ത് കട്ടിലില്‍ മരിച്ച് കിടക്കുന്ന മകനെയും ഒപ്പമിരിക്കുന്ന അമ്മയെയും കണ്ടത്. അമ്മ കട്ടിലിന് സമീപമിരുന്ന് മൃതദേഹത്തിലുണ്ടായ ഈച്ചയെ മാറ്റുകയായിരുന്നു. വിവരമറിയിച്ചതോടെ വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം അഴുകിയ നിലയിലായിരുന്നു.