കോഴിക്കോട്: പന്തീരാങ്കാവിൽ മക്കളുമായി കുളത്തിൽ കുളിക്കാൻ പോയ പിതാവ് മുങ്ങി മരിച്ചു. പുൽപറമ്പിൽ പ്രറമീസ് അഹമ്മദ് (42) ആണ് പെരുമണ്ണയിൽ കവലാട്ട് കുളത്തിൽ വീണുമരിച്ചത്.അഹമ്മദും രണ്ടു മക്കളും ഞായറാഴ്ച രാവിലെയാണ് കുളത്തിൽ കുളിക്കാൻ പോയത്. അറത്തിൽപറമ്പ് സ്കൂളിനു സമീപമാണ് കുളം. ഇവർ രണ്ടാഴ്ച മുൻപാണ് ഗൾഫിൽനിന്നു വന്നത്. കുളി കഴിഞ്ഞ് തിരിച്ച് പോരാൻ നേരത്ത് കാൽ വഴുതി വീണതാണെന്നാണാണ് വിവരം.