ചെങ്ങന്നൂർ (ആലപ്പുഴ)∙ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫയർ ഓഫിസർ മരിച്ചു. ചെങ്ങന്നൂർ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അടൂർ പഴകുളം തടത്തിവിള പുത്തൻവീട്ടിൽ ബിജുമോൻ (44) ആണ് മരിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.