തിരുവനന്തപുരം : പാലോട് നവവധു ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. മർദ്ദിക്കാനയി ഇന്ദുജയെ കൊണ്ടു പോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അഭിജിത്തിൻ്റെ കുടുംബാംഗങ്ങളുടെ മൊഴിയും പോലീസ് ഇന്ന് രേഖപെടുത്തും.
ഇന്ദുജയ്‌ക്ക് മർദ്ദനമേറ്റ ശംഖുംമുഖത്ത് ഇവരെത്തിയോ എന്ന് തെളിയിക്കാനുള്ള ടവർ ലൊക്കേഷനും അജാസ് കാറിൽ പോയെന്ന് പറയുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അജാസ് ഇന്ദുജയെ കാറിൽ കയറ്റിക്കൊണ്ടുപോയി ശംഖുംമുഖത്തുവെച്ച് മർദ്ദിച്ചത്. ഇവർ ശംഖുംമുഖത്ത് പോയതും ആത്മഹത്യ ചെയ്തപ്പോൾ ഇന്ദുജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഒരേ കാറിലാണെന്ന് കണ്ടെത്തി. ഈ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.