തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ പി.പി.മത്തായി മരിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഔപചാരിക അന്വേഷണത്തിന് ഉത്തരവ്. കേസിൽ കൂടുതൽ തെളിവുകൾ സ്വീകരിക്കുന്നതിനും വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനുമാണ് ഔപചാരിക അന്വേഷണം നടത്തുന്നത്.
അതിന്റെ വിചാരണ അധികാരിയായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ജസ്റ്റിൻ സ്റ്റാൻലി,കെ.എസ്, കല്ലാർ റേഞ്ച് ഫോറസ്ററ് ഓഫീസർ അനീഷ് കുമാറിനെയെും നിയമിച്ചാണ് വനംവകുപ്പിന്റെ ഉത്തരവ്. അന്വേഷണാധികാരി മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
റാന്നി ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പി.പി.മത്തായി എന്നയാൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെയാണ് മരണപ്പെട്ടത് വിവാദമായിരുന്നു. ഈ സംഭവം ന്യായീകരിക്കുന്നതിന് മത്തായി ആത്മഹത്യാ പ്രവണതയുള്ളയാളാണെന്നു വരുത്തിതീർക്കുന്നതിനു സത്യസന്ധത മല്ലാതെ മൊഴി രേഖപ്പെടുത്തിയതായി സി.ബി.ഐ. അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അത് പൊതുജനമാധ്യത്തിൽ വനം വകുപ്പിന്റെ സൽപ്പേരിന് കളങ്കം വരുത്തുവാൻ ഈടാക്കി. അതിന് ഉത്തരവാദിയായ റേയിഞ്ച് ഫോറസ്റ്റ് ഓഫിസർ ബി. വേണുകുമാറിനെതിരെ കഠിനശിക്ഷിക്കുള്ള അച്ചടക്ക നടപടി സ്വീകരിക്കുവാൻ ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശുപാർശ ചെയ്തതിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം നൽകിയിരുന്നു.
എന്നാൽ, ഈ വിഷയത്തിന്മേൽ ഔപചാരിക അന്വേഷണം നടത്തി തന്റെ നിരപരാധിത്വം തെളിയിക്കുവാൻ അവസരം നൽകണമെന്ന് ബി.വേണുകുമാർ ആവശ്യപ്പെട്ടു. ഭരണ വിഭാഗം ഉപമുഖ്യവനപാലകൻ ഇത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഔപചാരിക അന്വേഷണിത്തിന് ഉത്തരവായത്.