മുംബൈ : ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെ മുസ്‌ലിം യുവതികളെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിയെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് 21 കാരനായ വിദ്യാർഥിയെ മുംബൈ പോലീസ് സൈബർ സെൽ പിടികൂടിയത്. പിടിയിലായ ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല. ഞായറാഴ്ചയാണ് ബുള്ളി ബായ് ആപ് നിർമാതാക്കൾക്കെതിരെ മുംബൈ പോലീസ് കേസെടുത്തത്. ഗിറ്റ് ഹബിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ബുള്ളി ബായ് എന്ന ആപ്പിലൂടെ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ സഹിതം അപകീർത്തി പ്രചാരണം നടത്തിയത്.
മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്നും മറ്റും എടുത്താണ് അപകീർത്തിപരമായി ആപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. ഗിറ്റ് ഹബ്ബിൽ സുള്ളി ഡീൽസ് എന്ന പേരിലും കഴിഞ്ഞ ജൂലൈയിൽ ഇത്തരത്തിൽ ആപ് പ്രത്യക്ഷപ്പെട്ടിരുന്നു.