തൃശൂർ: ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. വരവൂർ കമ്മുലിമുക്ക് വീട്ടിൽ രമേഷിനെയാണ് (37) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
പിഴയടക്കാത്ത പക്ഷം ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2014ലാണ് കേസിനാസ്പദമായ സംഭവം. അനാഥാലയത്തിൽ താമസിച്ചിരുന്ന കുട്ടിയെ മാതാവിന്‍റെ കാമുകൻ പീഡിപ്പിച്ചുവെന്നാണ് കേസ്. രണ്ടാം പ്രതിയായിരുന്ന മാതാവിനെ കോടതി കുറ്റവിമുക്തയാക്കി. ഇൻസ്പെക്ടർമാരായ വിപിൻ ദാസ്, എം.കെ. സുരേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.




















