ഡല്‍ഹി: മുകുന്ദ്പൂരില്‍ വെള്ളപ്പൊക്കത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്തെ കുഴിയിലേക്കാണ് കുട്ടികള്‍ കുളിക്കാനായി ചാടിയത്. പിയൂഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. സംഭവം നടന്നയുടന്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. യമുന കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യതലസ്ഥാനം മുങ്ങിയിരിക്കുകയാണ്. എന്നാല്‍ വെള്ളിയാഴ്ച യമുനയിലെ ജലനിരപ്പ് 208.25 മീറ്ററായി കുറഞ്ഞിരുന്നു.