രാജസ്ഥാന്: ജോലി തേടിയെത്തിയ 25കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോട്ടലിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതായി പരാതി. ചുരു ഡിസിപി മമ്ത സരസ്വത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോലി നല്‍കാമെന്ന വ്യാജേന നാല് പേര് പെണ്‍കുട്ടിയെ ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
ബലാത്സംഗത്തിന് ശേഷം കൈകാലുകള്‍ കെട്ടി മുകളില്‍ നിന്ന് തള്ളിയിട്ടു.വടിയില്‍ കെട്ടിയിട്ട കയറില്‍ കുടുങ്ങിയതുകൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. വിവരം അറിഞ്ഞയുടന്‍ പോലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ചുരു റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ദാരുണ സംഭവം. ദില്ലിയില്‍ നിന്നാണ് യുവതി ജോലി തേടി ചുരുവിലെത്തിയത്. ദേവേന്ദ്ര സിങ്, വിക്രം സിങ് എന്നിവരാണ് ബലാത്സംഗം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.