ദില്ലി: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. ദില്ലിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതിന് പിന്നില്‍ മരുമകളും കാമുകനും കൂട്ടുകാരനുമാണെന്ന് പോലീസ് അറിയിച്ചു. ദില്ലിയിലെ ഗോകുല്‍പുരിയില്‍ താമസിച്ചിരുന്ന വൃദ്ധ ദമ്പതികളാണ് കൊല്ലപ്പെട്ടത്. മരുമകള്‍ മോണിക്കയാണ് കൊലപാതകത്തിന് പിന്നില്‍. കാമുകന്റയും സുഹൃത്തിന്റെയും സഹായത്തോടയാണ് കൊലപാതകമെന്നും പോലീസ് വ്യക്തമാക്കി.
കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മരുമകള്‍ മോണിക്കയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനെയും കൂട്ടാളിയെയും കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് പോലീസ് പറഞ്ഞു. വീട് വില്‍ക്കുന്നതിന് ലഭിച്ച അഡ്വാന്‍സ് തുകയില്‍ നിന്ന് നാല് ലക്ഷം രൂപയെങ്കിലും ദമ്പതികളുടെ വീട്ടില്‍ നിന്ന് കാണാതായതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 7 മണിയോടെ, മോണിക്ക തന്റെ കാമുകനെയും മറ്റൊരാളെയും വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയും രാത്രിയില്‍ വൃദ്ധ ദമ്പതികളുടെ കിടപ്പുമുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.