ദില്ലി : ഡൽഹിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. വസീർപൂരിലെ ജെജെ കോളനിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സഹോദരിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. അയൽവാസികളായ ഗുരുദയാൽ (26), വിശാൽ സിംഗ് (21) രഘുബീർ എന്ന കല്ലു (40) പ്രായപൂർത്തിയാകാത്ത മകൾ എന്നിവരാണ് തർക്കം ആരംഭിച്ചത്. എല്ലാവരും വസീർപൂരിലെ ജെജെ കോളനിയിലെ താമസക്കാരാണ്. ഗുരുദയാലിന്റെ സഹോദരി തെരുവിൽ നിൽക്കുകയായിരുന്നു തുടർന്ന് രഘുബീറിന്റെ മകൻ നടത്തിയ ചില പരാമർശങ്ങൾ വഴക്കിന് കാരണമായി. ഇരുവിഭാഗത്തിനും പരിക്കേറ്റിട്ടുണ്ട്.
ചികിത്സയ്ക്ക് ശേഷം വിശാലും ഗുരുദയാലും ആശുപത്രി വിട്ടതായും രഘുബീർ ഇപ്പോഴും സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പോ ലീസ് പറഞ്ഞു. ഗുരുദയാലിന്റെ സഹോദരിയുടെ മൊഴി പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 324, 341, 354, 509, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












