• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ലൈംഗികബന്ധം മനഃപൂർവം നിഷേധിക്കുന്നത് ക്രൂരത’: 35 ദിവസം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്തിയത് ശരിവെച്ച് കോടതി

by Web Desk 06 - News Kerala 24
September 19, 2023 : 11:21 am
in India, News
Reading Time: 1 min read
0
A A
0
വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

ദില്ലി: ജീവിത പങ്കാളിക്ക് മനഃപൂർവം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ദില്ലി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന വിവാഹ ബന്ധം വേര്‍പെടുത്താന്‍ അനുമതി നല്‍കിയ കുടുംബ കോടതി ഉത്തരവ് ശരിവെച്ചാണ് ദില്ലി ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുരേഷ് കുമാർ കൈത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.  ലൈംഗിക ബന്ധമില്ലാത്ത വിവാഹം നിന്ദ്യമായതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിലെ നിരാശയേക്കാൾ മാരകമായി വിവാഹബന്ധത്തില്‍ മറ്റൊന്നുമില്ലെന്നും കോടതി പറഞ്ഞു.

വിവാഹത്തിനു ശേഷം ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് പീഡിപ്പിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയതും ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധന പീഡനത്തിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. പങ്കാളിക്ക് ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണ്. പ്രത്യേകിച്ച് നവദമ്പതികള്‍ക്കിടയില്‍ അങ്ങനെ സംഭവിച്ചാല്‍ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ കക്ഷികൾ തമ്മിലുള്ള വിവാഹം 35 ദിവസം മാത്രമാണ് നീണ്ടുനിന്നതെന്ന് കോടതി നിരീക്ഷിച്ചു.

2004ല്‍ ആണ് ഹിന്ദു ആചാര പ്രകാരം യുവാവും യുവതിയും വിവാഹിതരായത്.  ഒരു മാസത്തിനു ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ച് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വന്നില്ല. ഭര്‍ത്താവ് പിന്നീട് വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചു. അതിനിടെ യുവതി സ്ത്രീധന പീഡന പരാതി നല്‍കിയതോടെ യുവാവിനെതിരെ കേസെടുത്തു. എന്നാല്‍ സ്ത്രീധന പീഡനം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഈ പരാതി ക്രൂരതയായേ കണക്കാക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി. ശാരീരിക പ്രശ്നങ്ങളോ സാധുവായ കാരണമോ ഇല്ലാതെ വിവാഹത്തില്‍ ഏറെക്കാലം ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനേഡിയൻ ഹൈ കമ്മീഷ്ണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

Next Post

മുഖംമൂടി ധരിച്ച് പ്രാങ്ക്: പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കൾ പിടിയിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മുഖംമൂടി ധരിച്ച് പ്രാങ്ക്: പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കൾ പിടിയിൽ

വിശ്വസ വഞ്ചന, ഗൂഢാലോചന: നടി സരീൻ ഖാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്

വിശ്വസ വഞ്ചന, ഗൂഢാലോചന: നടി സരീൻ ഖാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്

മൂന്നാം ദിവസവും സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു; ഇന്നത്തെ വിലയറിയാം…

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു പെണ്‍കുട്ടി കൂടി ജീവനൊടുക്കി; ഒരൊറ്റ നഗരത്തില്‍ മാത്രം ഈ വർഷം ജീവനൊടുക്കുന്ന 24-ാമത്തെ നീറ്റ് വിദ്യാർത്ഥി

രാജ്യത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധന; ഡിജിസിഎ റിപ്പോര്‍ട്ട്

രാജ്യത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധന; ഡിജിസിഎ റിപ്പോര്‍ട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021