2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമായി ബാങ്കുകളിൽ തിരക്കാണ്. ആർബിഐ പറയുന്നത് പ്രകാരം 2023 സെപ്റ്റംബർ 30 ആണ് 2000 രൂപ കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള അവസാന തീയതി. 2000 രൂപ നോട്ടുകൾ എങ്ങനെ കൈമാറ്റം ചെയ്യാം എന്നതിനെ കുറിച്ച് ഐസിഐസിഐ ബാങ്ക് അടുത്തിടെ ഉപഭോക്താക്കൾക്ക് മാർഗനിർദേശം നൽകിയിരുന്നു
2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ ഇനിപ്പറയുന്ന ഏതെങ്കിലും രീതിയിൽ മാറ്റാമെന്ന് ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് മെയിൽ അയച്ചു. ബാങ്കിൽ അക്കൗണ്ട് ആവശ്യമില്ലാടെ തന്നെ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ആർബിഐയുടെ റീജിയണൽ ഓഫീസുകളിൽ നിന്നും ഒരു സമയം 20,000 രൂപ വരെ മാറ്റി വാങ്ങാം.
ഒരു ഐസിഐസിഐ ബാങ്ക് ഉപഭോക്താവിന് അക്കൗണ്ടിലേക്ക് 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള കെവൈസി മാനദണ്ഡങ്ങൾക്ക് വിധേയമായി നിക്ഷേപിക്കാമെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിനായി വാതിൽപ്പടി ബാങ്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താം.
കൂടാതെ, തിരഞ്ഞെടുത്ത ശാഖകളിലും എടിഎമ്മുകളിലും ലഭ്യമായ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിക്ഷേപിക്കാം.
എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ എങ്ങനെ 2000 രൂപ നിക്ഷേപിക്കാം.
ഘട്ടം 1: ഒരു ഐസിഐസിഐ ബാങ്ക് ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ സന്ദർശിക്കുക
ഘട്ടം 2: എടിഎം മെഷീനിൽ കാർഡ്‌ലെസ്സ് ക്യാഷ് ഡെപ്പോസിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ‘കസ്റ്റമർ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: 12 അക്ക അക്കൗണ്ട് നമ്പർ നൽകി തുടരുക ക്ലിക്ക് ചെയ്യുക.
ഘട്ടം 4: അക്കൗണ്ട് നമ്പർ നൽകിയ ശേഷം സ്ലോട്ടിൽ പണം വെക്കുക.
ഘട്ടം 5: ഇടപാട് പ്രോസസ്സ് ചെയ്യുന്നത് വരെ കാത്തിരിക്കുക. മെഷീൻ തുക കണക്കാക്കും
ഘട്ടം 6: നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ‘തുടരുക’ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ഇടപാട് സ്ഥിരീകരിച്ച് രസീത് ശേഖരിക്കുക.