ഫ്രൂട്ട് ജ്യൂസ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് ദ്രാവക ഡിറ്റര്‍ജന്‍റ്. കിഴക്കന്‍ ചൈനയിലെ സേജ്യാങ്ങിലുള്ള ഒരു റെസ്റ്റോറെന്‍റില്‍ ആണ് സംഭവം. ജ്യൂസിന്‍റെ രുചി വ്യത്യാസം തിരിച്ചറിഞ്ഞപ്പോഴേക്കും ഏഴ് പേര്‍ ആശുപത്രിയില്‍ പ്രവേശിച്ചു കഴിഞ്ഞു. വയറിലെ അസ്വസ്ഥതയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് വ്യക്തമായ ഒരു വിശദീകരണം ഇതുവരെയും റെസ്റ്റോറെന്‍റിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
കണ്ടാല്‍ ഓറഞ്ച് ജ്യൂസ് എന്ന് തോന്നിക്കും വിധത്തില്‍ ഫ്ലോര്‍ ക്ലീനര്‍ ലിക്വിഡ്സ് ചൈനയില്‍ ലഭ്യമാണെന്നും ബോട്ടിലിന് മുകളിലെ വിദേശ ഭാഷയിലുള്ള എഴുത്ത് വായിക്കാന്‍ കഴിയാത്തതുമാണ് പ്രശ്നമെന്നാണ് സൂചന. അതേസമയം വെയിറ്റര്‍ക്ക് കാഴ്ച ശക്തി കുറവാണെന്നും അതാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ഏത് തരത്തിലുള്ള ഫ്ലോർ ക്ലീനറാണ് അതിഥികൾക്ക് നൽകിയതെന്ന് വ്യക്തമല്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അതിനിടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പപ്പടത്തിന് ‘ഏഷ്യന്‍ നാച്ചോസ്’ എന്ന് പേരിട്ട് വെട്ടിലായിരിക്കുകയാണ് ഒരു മലേഷ്യന്‍ റെസ്റ്റോറെന്‍റ്. സാമന്ത എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റെസ്റ്റോറെന്‍റിലെ മെനുവിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് സാമന്ത ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു പാത്രത്തില്‍ നിറയെ പപ്പടവും അരികില്‍ സോസുമടങ്ങുന്ന ചിത്രമാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. പപ്പടം, അവക്കാഡോ, ടാമരിന്‍ഡ് സല്‍സ, ക്രിസ്പി ഷാലറ്റ്‌സ് എന്നിവ അടങ്ങുന്നതാണ് ‘ഏഷ്യന്‍ നാച്ചോസ്’ എന്ന് മെനുവില്‍ വ്യക്തമാക്കുന്നു. ഏകദേശം 500 രൂപയാണ് ഈ ‘ഏഷ്യന്‍ നാച്ചോസ്’-ന് റെസ്റ്റോറെന്‍റ് ഈടാക്കുന്ന വില. ‘Snitch by the Thieves’ എന്ന ഈ റെസ്റ്റോറെന്‍റ് മലേഷ്യയില്‍ ആണെന്ന് പലരും കമന്‍റ് ബോക്സില്‍ സ്ഥിരീകരിച്ചു.