തൃശ്ശൂര്‍: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തിരൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ശക്തമായ സ്ത്രീശബ്ദമായിരുന്നു. 75 ാം വയസില്‍ പുറത്തിറക്കിയ നഷ്ടബോധങ്ങളില്ലാതെ, ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ കൃതിയാണ്. 1928 ല്‍ മലപ്പുറം ജില്ലയിലെ മുക്കുതല പകരാവൂര്‍ മനയിലാണ് ജനനം. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധന്‍ ചിത്രന്‍ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്. സംസ്‌കാരം നാളെ നടക്കും. അന്തര്‍ജന സമാജം രൂപീകരിച്ച് കേരളത്തിലങ്ങോളമിങ്ങോളം നമ്പൂതിരി കുടുംബങ്ങളില്‍ പ്രചാരണത്തിനായി പുറപ്പെട്ടിരുന്നു. മകള്‍ ചന്ദ്രികയ്‌ക്കൊപ്പമാണ് അവസാനകാലത്ത് കഴിഞ്ഞത്. കാലപ്പകര്‍ച്ചകള്‍, യാത്ര കാട്ടിലും നാട്ടിലും തുടങ്ങി വേറെയും കൃതികള്‍ രചിച്ചിട്ടുണ്ട്.