മൂന്നാർ : മൂന്നാറിൽ നിന്ന് അതിമാരകമായ ഓപിയം പോപ്പി ചെടികൾ എക്സൈസ് കണ്ടെത്തി. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജുവും സംഘവുമാണ് ദേവികുളം ഗുണ്ടുമല എസ്റ്റേറ്റിൽ നിന്ന് മാരകമായ ഓപിയം പോപ്പി ചെടികൾ കണ്ടെടുത്തത്. മാരക മയക്കുമരുന്നായ 57 ഓപിയം പോപ്പി ചെടികളാണ് എസ്റ്റേറ്റിൽ നട്ടുവളർത്തിയത്.
അഫ്ഗാനിൽ താലിബാൻ ഭീകരർ അടക്കമുള്ളവർ പോപ്പി ചെടികളിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ലഹരി കയറ്റി അയക്കുന്നുമുണ്ട്
പ്രിവന്റീവ് ഓഫീസർമാരായ സൈജുമോൻ ജേക്കബ്, ജയൽ പിജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, മനീഷ് മോൻ സി.കെ, ഡ്രൈവർ അനിൽ കുമാർ കെപി എന്നിവെരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിയന്ത്രിതമായ അളവിൽ പോപ്പി ചെടികൾ കൃഷി ചെയ്യാറുണ്ട്.