ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് ഇന്ത്യയൊന്നാകെ പ്രാര്‍ത്ഥനയില്‍. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് ചാന്ദ്രദൗത്യം ലക്ഷ്യപ്രാപ്തിയിലെത്താന്‍ പ്രാര്‍ത്ഥിക്കുന്നത്. ദേശീയ മാധ്യമമായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഇതിനായി ക്ഷേത്രങ്ങളിലും പള്ളികളിലും അടക്കം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടന്നു. ഋഷികേശിലെ പരമാർഥ് നികേതനിലെ ഗംഗയുടെ പുണ്യതീരം മുതൽ അമേരിക്കയുടെ ഹൃദയഭാഗം വരെ ചന്ദ്രയാൻ-3 ന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ലാൻഡിംഗിന് മുന്നോടിയായി ഋഷികേശിലെ പരമാർഥ് നികേതൻ ഘട്ടിൽ കൈകളിൽ ത്രിവർണ്ണ പതാകയുമായി ഗംഗാ ആരതി അവതരിപ്പിച്ചു.ലക്‌നൗവിലെ അലിഗഞ്ച് ഹനുമാന്‍ ക്ഷേത്രത്തില്‍ ഇന്ന് പ്രത്യേക പൂജകളും പ്രാര്‍ത്ഥന ചടങ്ങുകളും നടത്തി. യുപിയിലെ മൊറാദബാദില്‍ വിശ്വാസികള്‍ ഒന്നിച്ചൂകൂടി ചന്ദ്രയാന്റെ പോസ്റ്ററുകള്‍ കൈയിലേന്തി പ്രാര്‍ത്ഥന നടത്തിയിരുന്നു.
രാജ്യത്തിന്റെ അഭിമാന മുഹൂര്‍ത്തമായ ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് പ്രധാനമന്ത്രിയും സാക്ഷിയാകും. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പോയ നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴിയാകും അഭിമാന മുഹൂര്‍ത്തത്തിന് പങ്കാളിയാകുക. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഐ.എസ്.ആര്‍.ഒ അധികൃതര്‍ക്കൊപ്പമായിരിക്കും പ്രധാനമന്ത്രി ലാന്‍ഡിംഗ് വീക്ഷിക്കുക.
#WATCH | Uttarakhand: Ganga Aarti performed with tricolour in hands at Parmarth Niketan Ghat in Rishikesh ahead of the landing of the Chandrayaan-3 Mission on August 23.#Chandrayaan3Mission pic.twitter.com/I45spQjJ1a
— ANI (@ANI) August 22, 2023