• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി ; തൊഴിലാളി ക്യാമ്പുകളില്‍ ഇടപെടല്‍ സജീവമാക്കുന്നു

by Web Desk 06 - News Kerala 24
December 28, 2021 : 12:06 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

തിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച പശ്ചാത്തലത്തില്‍ ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് ഇടപെടുകള്‍ സജീവമാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ നിര്‍ദ്ദേശം നല്‍കി. ഡിവൈഎസ്പിമാരും എസ്.എച്ച്.ഒ മാരും ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കണം. ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും എഡിജിപി വിജയ് സാക്കറെ സര്‍ക്കുലറില്‍ പറയുന്നു.

അതിനിടെ, ആക്രണത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥരുടെ ചികിത്സ ചെലവ് ഏറ്റെടുക്കുന്നതായി ഡിജിപി അറിയിച്ചു. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായിട്ടുണ്ട്. കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴും പൊലീസുകാര്‍ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു.

ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും കേരള പൊലീസ് അസോസിയേഷന്‍ പറഞ്ഞിരുന്നു. വിവരം സര്‍ക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാചെലവ് പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.

Tags: dgp
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാറ്ററി മോഷണം : രണ്ട് ആക്രി കച്ചവടക്കാർ കൂടി അറസ്റ്റിൽ

Next Post

രാത്രി കല്ല് കടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
രാത്രി കല്ല് കടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

രാത്രി കല്ല് കടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ

സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം  ;  പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം ; പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു

യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു

സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഐ ഫോണുകള്‍ 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങും !

സിം കാര്‍ഡ് സ്ലോട്ട് ഇല്ലാത്ത ഐ ഫോണുകള്‍ 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങും !

ഇതര സംസ്ഥാന തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം ;  പോലീസിന് നിര്‍ദേശം നല്‍കി എഡിജിപി

ഇതര സംസ്ഥാന തൊഴിലാളികളുമായി സഹകരണം ഉറപ്പാക്കണം ; പോലീസിന് നിര്‍ദേശം നല്‍കി എഡിജിപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021