• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 20, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുടുംബത്തിന്റെ സര്‍വ്വ ഐശ്വര്യത്തിന് ധനുമാസത്തിലെ തിരുവാതിര വ്രതം ഉത്തമം

by Web Desk 04 - News Kerala 24
January 5, 2023 : 10:34 pm
0
A A
0
കുടുംബത്തിന്റെ സര്‍വ്വ ഐശ്വര്യത്തിന് ധനുമാസത്തിലെ തിരുവാതിര വ്രതം ഉത്തമം

തിരുവാതിര വ്രതം ആദ്യമായി അനുഷ്‌ഠിച്ചത് പാർവ്വതിയാണ്. ഭഗവാന്റെ ജന്മനക്ഷത്രമാണ് തിരുവാതിര.പരമശിവനും പാർവതിയും തമ്മി ലുള്ള വിവാഹം നടന്നതും തിരുവാതിര നാളിലാണ് എന്നും വിശ്വസിക്കുന്നു. ഈ ദിവസം വ്രതമെടുത്താൽ അതിവിശിഷ്‌ടമായ ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം.അതിനാൽ വിവാഹിതകൾ ഭർത്താവിന്റെ ക്ഷേമത്തിനും യശസ്സിനും ദീർഘമംഗല്യത്തിനും വേണ്ടി ഈ വ്രതം നിൽക്കുന്നു.

കന്യാമാർ ഉത്തമനായ ഭർത്താ വിനെ ലഭിക്കാനും ഉത്തമ ദാമ്പത്യത്തിനും ഇത് ￶അനുഷ്‌ഠിക്കുന്നു. മകയിരം വ്രതാനുഷ്‌ഠാനം സന്താനങ്ങളുടെ ക്ഷേമത്തിനും തിരുവാതിര വ്രതം ദാമ്പത്യജീവിതത്തിലെ വിജയത്തിനുമാണെന്ന് ￶വിശ്വസിക്കപ്പെടുന്നു. പൂർണമായും സ്ത്രീയുൽസവം ആണ് ധനുമാസത്തിലെ തിരുവാതിര. ചടങ്ങുകളിൽ ഉപയോഗിക്കുന്നതെല്ലാം ആരോഗ്യം മെച്ചപ്പെടുത്തുന്ന വിഭവങ്ങളാണ്.

കൈകൊട്ടിക്കളിയും തുടിച്ചു കുളിയുമെല്ലാം ശരീരത്തിനും മനസ്സിനും ഉ ണർവും ആരോഗ്യവും നൽകും. തിരുവാതിര വ്രതം നോൽക്കുന്നവർ അരിയാഹാരം ഒരു നേരമേ കഴിക്കൂ. പ്രഭാതഭക്ഷണവും ഉച്ചഭക്ഷ ണവും കിഴങ്ങുവർഗങ്ങൾ ഉൾപ്പെട്ടതാണ്.തിരുവാതിരയുടെ തലേന്ന് മകയിരം നാളിലെ പ്രധാന ചടങ്ങാണ് എട്ടങ്ങാടി നിവേദിക്കൽ. കാച്ചിൽ, ചേമ്പ്, ചേന, കൂർക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ ഇവ ചുട്ടെടുത്ത് അ തിൽ തേൻ, പഴം, കരിമ്പ് ഇവയെല്ലാം ചേർത്ത് ശർക്കരപ്പാവിലിട്ട് വരട്ടി എടുക്കുന്നതാണ് എട്ട ങ്ങാടി.തിരുവാതിര ആഘോഷിക്കുന്ന ധനു മാസം കിഴങ്ങുകളുടെ വിളവെടുപ്പു കാലം കൂടിയാണ്.

തിരുവാതിരയുടെ അന്ന് ഏത്തപ്പഴം നുറുക്കും കായ ഉപ്പേരിയും കൂവ കുറുക്കിയതും തിരു വാതിരപ്പുഴുക്കും ആണ് പ്രധാനം. ഗോതമ്പു കഞ്ഞിയാകും ഉച്ചഭക്ഷണം, ഒപ്പം തിരുവാ തിരപ്പുഴുക്കും. കൂവയ്ക്ക് മുലപ്പാലിനോളം ഗുണങ്ങളുണ്ട്. ദഹനപ്രശ്നങ്ങൾ അകറ്റാനും ഹോർമോൺ സന്തുലനം നിലനിർത്താനും, ഹൃദയാരോഗ്യമേകാനും രക്തസമ്മർദം നിയന്ത്രിക്കാനും കൂവ സഹായിക്കും. മൂത്രത്തിലെ അണുബാധ അകറ്റാനും കൂവയ്ക്കു കഴിവുണ്ട്.

ചർമസൗന്ദര്യത്തിനും നല്ലത്. ചേന, കാച്ചിൽ, ചേമ്പ്, കൂർക്ക, മധുരക്കിഴങ്ങ്, ചെറുകിഴ ങ്ങ്, ഏത്തയ്ക്ക, വൻപയർ ഇവയെല്ലാം വേവി ച്ച് തേങ്ങയും ജീരകവും മുളകും ചേർത്ത് തയാറാക്കുന്ന തിരുവാതിരപ്പുഴുക്ക് ആണ് തിരുവാതിരയുടെ പ്രധാന രുചിക്കൂട്ട്. ഈ കിഴങ്ങു വർഗങ്ങളെല്ലാം പോഷകസമ്പുഷ്ടവും ആരോഗ്യ ദായകവുമാണ്.

ദശപുഷ്പം ചൂടുന്ന ചടങ്ങ് ഇതിൽ പ്രധാന മാണ്. പാതിരാപ്പൂ ചൂടുക എന്നാണ് ഇതിനു പേര്. ഔഷധഗുണങ്ങളുള്ള പത്തു പൂക്കൾ കറുക, വിഷ്ണുക്രാന്തി, മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, നിലപ്പന, വള്ളിയുഴിഞ്ഞ, മുയൽചെവിയൻ, ചെവൂള, കയ്യണ്യം ഇവയാ ണ്. ഇവയെല്ലാം വേരോടെ പറിച്ച് കമുകിൻ പൂക്കുലയും ചേർത്താണ് തലയിൽ ചൂടുന്നത്.

വിവാഹശേഷമുള്ള ആദ്യ തിരുവാതിരപൂത്തി രുവാതിര ആണ്. രാത്രി മുഴുവൻ തിരു വാതിര കളിച്ച ശേഷം വെളുപ്പിനെ ആറ്റിലോ കുളത്തിലോ തുടിച്ചു കുളിക്കും. രാവിലെ ക്ഷേത്രദർ ശനം നടത്തും. ചെറിയ കുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ ചുവടുവയ്ക്കുന്നു.

എട്ടങ്ങാടി, തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, പാതിരാപ്പൂവ്, ശരീരം അനങ്ങിയുള്ള കൈകൊട്ടിക്കളി, വെളുപ്പിനെയുള്ള തുടിച്ചു കുളി ഇവയെല്ലാം ആരോഗ്യകരമാണ്. പഴമ ഒട്ടും ചോരാതെ തലമുറകളിൽനിന്ന് തലമുറ കളിലേക്ക് ഈ ആഘോഷം പകർന്നു നൽകാ ൻ നമുക്കു കഴിയണം.

ചടങ്ങുകൾക്കുമപ്പുറം ഒരുമയുടെയും സ്വാതന്ത്ര്യത്തിന്റെയും ഔഷധ ഗുണങ്ങളുള്ള ആരോഗ്യഭ ക്ഷണങ്ങ ളുടെയും എല്ലാം ഉൽസവമാണ് ധനുമാസത്തിലെ തിരുവാതിര ദാമ്പത്യജീവിത ഭദ്രതയ്ക്കും, ഭർത്തൃക്ഷേമത്തിനും പ്രണയസാഫല്യത്തിനും മനപ്പൊരു ത്തം, ￶ഇഷ്ടജനവശ്യത എന്നിവയ്ക്കും ധനുമാസത്തിലെ തിരുവാതിര വ്രതം ഉത്തമമാണ്.

ഉമയെയും മഹേശ്വരനെയും ഒരുപോലെ പ്രീ തിപ്പെടുത്താൻ കഴിയും എന്നതാണ് ഈ വ്രത ത്തിന്റെ മാഹാത്മ്യം. തുരുവാതിരപ്പാട്ടും കൈ കൊട്ടിക്കളിയും ഈ വ്രതത്തിന്റെ ഭാഗമാണ്. തിരുവാതിര നാളിൽ അരിയാഹാരം പാടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

തിരുവാതിരവ്രതം നോൽക്കുന്നത് സന്തോഷ കരമായ കുടുംബജീവിതത്തിന് സഹായിക്കും. ധനുവിലെ മാത്രമല്ല എല്ലാ തിരുവാതിരയും വി ശേഷമാണ്. ശിവപാർവ്വതി ഭജനമാണ് തിരു വാതിര ആചാരണത്തിൽ പ്രധാന്യം.ലോകനാഥനായ മഹാദേവനെയും ശ്രീപാർവ്വ തിയേയും വ്രതത്തോടെ പ്രാർത്ഥിക്കുകയാണ് വേണ്ടത്. ബ്രഹ്മചര്യം പാലിക്കണം.

നമശിവായ,അഥവാ ഓം ഹ്രീം നമഃ ശിവായ എന്നീ മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്. ജനുവരി 6 ന് ￶രാത്രിയാണ് തിരുവാതിര കളി ക്കേണ്ടത്. ദേവിദേവന്മാരുടെ കീർത്തനങ്ങൾ പാടി തിരുവാതിര കളിക്കുന്നത് ശിവപാർവ്വതി പ്രീതിക്ക് നല്ലതാണ്. ജലപാനം പോലും ഒഴിവാക്കിയുള്ള ചിട്ടകളാ ണ് ഏറ്റവും ഉത്തമം. തിരുവാതിരയുടെ തലേ ന്നും പിറ്റേ ദിവസവും ഒരിക്കലൂണ് ആകാം. രാവിലെയും വൈകിട്ടും പഴങ്ങൾ, ലഘുഭക്ഷണം ആകാം.

തിരുവാതിര ദിവസം ഉപവാസം സാധിക്കാത്തവർക്ക് ഒരിക്കലൂണായി ആചരി ക്കാം. പഞ്ചാക്ഷരമന്ത്രമാണ് തിരുവാതിരയ് ക്ക് ജപിക്കേണ്ട ഏറ്റവും പ്രധാനമന്ത്രം.ഈ ദിവസം നമഃ ശിവായ ജപിച്ചു കൊണ്ടിരിക്കണം. ശിവസഹസ്രനാമം, ശിവഅഷ്‌ടോത്തരം ജപം ശിവപുരാണ പാരായണം എന്നിവ യഥാശക്തി ചെയ്യാം. ഹാലാസ്യമാഹാത്മ്യം പാരായണം ചെയ്യുന്നതും നല്ലതാണ്. തിരുവാതിര കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും തീർത്ഥം കുടിച്ച് വൃതം അവസാനിപ്പിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പെൻഷൻ നൽകാൻ പോലും കഴിയാത്ത ധനപ്രതിസന്ധി, ചിന്തയുടെ ശമ്പള വര്‍ധനവ് അധാര്‍മ്മികം’: സതീശന്‍

Next Post

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഈ പഴം മികച്ചത്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഈ പഴം മികച്ചത്

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ ഈ പഴം മികച്ചത്

വയനാട്ടില്‍ അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മാണം; നടപടി ഏജന്‍സികള്‍ പരസ്പരം ‘പാര’ വെക്കുമ്പോള്‍ മാത്രം

വയനാട്ടില്‍ അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മാണം; നടപടി ഏജന്‍സികള്‍ പരസ്പരം 'പാര' വെക്കുമ്പോള്‍ മാത്രം

‘പഠാന്’ സെൻസർ ബോർഡിന്റെ അനുമതി; കാവി വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല

‘പഠാന്’ സെൻസർ ബോർഡിന്റെ അനുമതി; കാവി വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല

ക്രിസ്മസ് ആഘോഷം: യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പുട്ടിൻ

ക്രിസ്മസ് ആഘോഷം: യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പുട്ടിൻ

രാമക്ഷേത്രം 2024 ജനുവരി 1ന്; നിർമാണത്തിന് കോൺഗ്രസ് തുരങ്കം വച്ചു: അമിത് ഷാ

രാമക്ഷേത്രം 2024 ജനുവരി 1ന്; നിർമാണത്തിന് കോൺഗ്രസ് തുരങ്കം വച്ചു: അമിത് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In