കൊച്ചി: ഇടുക്കിയില്‍ ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്. രാഷ്ട്രീയം ആശയപരമായി നിരായുധീകരിക്കപ്പെട്ടവരാണ് കത്തിയും വടിവാളുമെടുക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ആയുധങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ആശയങ്ങളിലേയ്ക്ക് നയിക്കുകയുമാണ് വേണ്ടത്. വിവേകമുള്ള നേതൃത്വം അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സ്പീക്കര്‍ എം.ബി രാജേഷ് കൊച്ചിയില്‍ പറഞ്ഞു.