ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്ത്തകന് ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് നിഖില്‍ പൈലി, ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിന് ജോജോയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ ഇവരുടെ പങ്ക് തെളിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. നാല് കോളേജ് വിദ്യാര്‍ത്ഥികളും കസ്റ്റഡിയില്‍ ഉണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പോലീസ് വ്യക്തമാക്കി. പുറത്ത് നിന്നുള്ളവരെ കാമ്പസില്‍ കയറ്റിയതാണ് തര്‍ക്കത്തിന് കാരണം. എസ്എഫ്ഐ ഇത് ചോദ്യം ചെയ്തു. കോളേജ് ഗേറ്റിന് പുറത്തേക്ക് ഇവരെ മാറ്റിയിട്ടും തര്‍ക്കം തുടര്‍ന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ഉച്ചയോടെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലാണ്.