തിരുവല്ല : തിരുവല്ലയില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്നും ഈ സംഭവത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും രാജ്യസഭ മുന്‍ ഉപാധ്യക്ഷനുമായ പ്രൊഫ പി ജെ കുര്യന് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളിലൂടെയാണ് തിരുവല്ലയിലെ സംഭവം താന്‍ അറിഞ്ഞത്. ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് അധികം യോഗങ്ങളില്‍ ഇപ്പോള്‍ താന്‍ പങ്കെടുക്കുന്നില്ല. മാത്രമല്ല താന്‍ തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി അംഗവുമല്ല. കെ പി സി സി പ്രസിഡന്റാണ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത്. താനുമായി ഇത് സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് സംസാരിച്ചിട്ടില്ലെന്നും പ്രൊഫ പി ജെ കുര്യന് പറഞ്ഞു. ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്റ് ആരാണെന്ന് തനിക്ക് അറിയില്ല. എന്ത് സംഭവം ജില്ലയില്‍ നടന്നാലും ചിലര്‍ എന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നത് പതിവാണ്. ഇതിന് പിന്നില്‍ ആരാണെന്ന് അറിയില്ല. ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് ആരാണെന്ന് അന്വേഷിച്ചിട്ടില്ല.
പറയുന്നവരുടെ വാ അടപ്പിക്കാന്‍ കഴിയില്ല. അവര്‍ അങ്ങനെ പറയട്ടെ. അല്ലാതെ താന്‍ എന്ത് ചെയ്യാന്‍ ആണെന്നും അദ്ദേഹം ചോദിച്ചു. പലരും തന്നെ കുറിച്ച് പറയുന്നതില്‍ ഒരു സത്യവുമില്ല. തിരുവല്ലയിലെ പുതിയ മണ്ഡലം പ്രസിഡന്റിനെ വെച്ചത് തന്റെ അറിവോടെയല്ല. ഇതില്‍ ഒരു പങ്കും തനിക്കില്ലെന്നും പ്രൊഫ പി ജെ കുര്യന് പറഞ്ഞു.