• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൊയ്തീനും വിക്രം ഗൗഡയും തമ്മിൽ ഭിന്നത; കബനി ദളത്തിൽ ശേഷിക്കുന്നത് 4 മാവോയിസ്റ്റുകൾ മാത്രമെന്ന് സൂചന

by Web Desk 06 - News Kerala 24
May 1, 2024 : 10:47 am
0
A A
0
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തി ; നാലംഗ സംഘം അരിയും പലവ്യഞ്ജനങ്ങളും വാങ്ങി മടങ്ങി

കൽപ്പറ്റ: ഏറ്റവും സജീവമായിരുന്ന മാവോയിസ്റ്റുകളുടെ കബനീ ദളത്തിൽ കേരളത്തിൽ അവശേഷിക്കുന്നത് നാലുപേർ മാത്രമെന്ന് പുറത്തുവരുന്ന വിവരം. സി.പി.മൊയ്തീനും വിക്രം ഗൗഡയ്ക്കും ഇടയിലുണ്ടായ തർക്കത്തെ തുടർന്ന്, പലരും ഗൗഡയ്ക്കൊപ്പം കേരളം വിട്ടെന്നാണ് റിപ്പോർട്ടുകൾ. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കർണാടക സ്വദേശി മാവോയിസ്റ്റ് സുരേഷ്, കീഴടങ്ങിയതോടെയാണ് പൊലീസിനും വിവിധ ഏജൻസികൾക്കും കൂടുതൽ വ്യക്തത കിട്ടിയത്. കേരളത്തിലുണ്ടായിരുന്നത് ആകെ 12 മാവോയിസ്റ്റുകളാണ്. ഇനിതിടെ സി.പി.മൊയ്തീനും വിക്രം ഗൗഡയ്ക്കും ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. പിന്നാലെ ചേരിതിരിവും. ഇതോടെ, ഇതര സംസ്ഥാനത്ത് നിന്നുള്ള കേഡർമാർ, വിക്രം ഗൗഡയ്ക്കൊപ്പം കേരളം വിട്ടത്രെ.

ഫെബ്രുവരിയിൽ കർണാടകത്തിലെ ചിക്കമംഗളൂരു, ഉഡുപ്പി, മേഖലകളിലേക്ക് നീങ്ങിയെന്നാണ് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഉഡുപ്പി ജില്ലയിലെ ബൈന്തൂർ കൊല്ലൂർ, മധൂർ, ജഡ്കൽ ഗ്രാമങ്ങളിൽ സംഘം എത്തിയതായി മംഗളൂരു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വയനാട് തലപ്പുഴ സ്വദേശിയായ ജിഷയും വിക്രം ഗൗഡയ്ക്കൊപ്പമാണ്.

കേരളത്തിൽ മലയാളികളായ സി.പി.മൊയ്തീൻ, മനോജ്, സോമൻ, തമിഴ്നാട്ടുകാരനായ സന്തോഷ് എന്നിവർ മാത്രമായി. കമ്പമല, കേളകം, കൊട്ടിയൂർ, തിരുനെല്ലി കാടുകളിൽ മാറിമാറി തമ്പടിക്കുകയാണ് ഈ നാലംഗ സംഘം. കഴിഞ്ഞ കുറച്ചുകാലമായി ബാണാസുര ദളവും, കബനി ദളവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇരു ദളത്തിലുമായി പതിനെട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ ചന്ദ്രൻ, ഉണ്ണിമായ എന്നിവരെ പേര്യ ചപ്പാരം ഏറ്റുമുട്ടലിനിടെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടിയിരുന്നു.

കബനീ ദളം ഏരിയാ സെക്രട്ടറിയും മുൻ കമാൻഡറുമായ ആന്ധ്ര സ്വദേശി കവിത കണ്ണൂർ അയ്യംകുന്നിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തിരുനെല്ലിയിൽ പോസ്റ്റർ പതിച്ച് മാവോയിസ്റ്റുകൾ തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. മുതുമലൈ കേന്ദ്രീകരിച്ചുള്ള ശിരുവാണി ദളം, പാലക്കാട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള നാടുകാണി ദളം, കോഴിക്കോട്-വയനാട് അതിർത്തി മേഖല കേന്ദ്രീകരിച്ചുള്ള ബാണാസുര ദളം എന്നിവയുടെ പ്രവർത്തനമെല്ലാം നേരത്തെ നിലച്ചു.

ഒരു വർഷത്തിലധികമായി കണ്ണൂരിലെ ആറളത്തിനും വയനാട്ടിലെ തലപ്പുഴ്ക്കും വീരാജ് പേട്ടയിലെ ബ്രഹ്മഗിരി കാടുകൾക്കും ഇടയിലെ കബനീ ദളത്തിലൊതുങ്ങിയിരുന്നു കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം. അതും ദുർബലമാവുന്നതായാണ് പൊലീസ് റിപ്പോർട്ടുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശർമ്മിളയുടെ സാരിയുടെ നിറം മഞ്ഞ, പ്രചാരണ ആയുധമാക്കി ജഗൻ, കലങ്ങി മറിഞ്ഞ് ആന്ധ്ര രാഷ്ട്രീയം

Next Post

ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

ലൈം​ഗിക പീഡന പരാതി; പ്രജ്വലിനും രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം

രഹസ്യമൊളിപ്പിച്ച കടൽ, ഒടുവിൽ കണ്ടെത്തി ശാസ്ത്രജ്ഞർ, താം ജാ ബ്ലൂ ഹോള്‍, 1300 അടി ആഴമുള്ള നീലക്കുഴി, മഹാത്ഭുതം

രഹസ്യമൊളിപ്പിച്ച കടൽ, ഒടുവിൽ കണ്ടെത്തി ശാസ്ത്രജ്ഞർ, താം ജാ ബ്ലൂ ഹോള്‍, 1300 അടി ആഴമുള്ള നീലക്കുഴി, മഹാത്ഭുതം

ചിങ്ങവനത്ത് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

ചിങ്ങവനത്ത് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ പറപറക്കും, തീയതിയും ചാർജും അറിയാം

നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ പറപറക്കും, തീയതിയും ചാർജും അറിയാം

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ, ജാമ്യത്തിലിറങ്ങി മുങ്ങി, നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ, ജാമ്യത്തിലിറങ്ങി മുങ്ങി, നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In