ദുബൈ: നഗരവീഥികളില്‍ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് മുമ്പായി ഡിജിറ്റല്‍ മാപ്പിങ് തുടങ്ങി. അടുത്ത വര്‍ഷം മുതലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ തെരുവിലിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന് സമാനമായി ഓട്ടോണമസ് കാറുകള്‍ക്ക് ശരിയായ ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ മാപ്പാണ് തയ്യാറാക്കുന്നത്.
ദുബൈ മുന്‍സിപ്പാലിറ്റിയുടെ കീഴിലെ ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്ററാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 2030ഓടെ എമിറേറ്റിന്റെ 25 ശതമാനം യാത്രകള്‍ ഡ്രൈവറില്ലാ വാഹനങ്ങളിലാക്കുക എന്ന ലക്ഷ്യമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിട്ടുള്ളത്.ഡ്രൈവറില്ലാ വാഹനത്തിലെ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തിന് യോജിച്ച വിധമുള്ള മാപ്പിങ് ആണിത്. സുരക്ഷിതമായ യാത്രയ്ക്കായി 80ല്‍ അധികം സെന്‍സറുകളും ക്യാമറകളും വാഹനത്തിലുണ്ടാകും. 360 ഡിഗ്രിയില്‍ നിരീക്ഷിക്കാനുമാകും.