കൊച്ചി: പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം താന്‍ ഒരുക്കുന്ന പ്രൊജക്ടുകള്‍ക്കും ചുറ്റും പഴയ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്കിലെ കുറിപ്പിലാണ് സംവിധായകന്‍റെ പ്രതികരണം. സുപ്രീംകോടതിയില്‍ നിന്നും സിനിമ വിലക്കിനെതിരെ വിനയന് വിധി ലഭിച്ചതിന്‍റെ നാലാം വാര്‍ഷികത്തിലാണ് സംവിധായകന്‍റെ പ്രതികരണം.
പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷം വന്ന ചില പ്രോജക്ടുകൾക്കു ചുറ്റും പഴയ ഊരു വിലക്കിന്‍റെ കാണാപ്രേതങ്ങൾ കറങ്ങി നടക്കുന്നുണ്ടന്ന് ഇപ്പോ ഞാൻ മനസ്സിലാക്കുന്നു. കൃത്യമായി ആ പ്രേതങ്ങളുടെ ചെവിക്കു പിടിച്ച് പ്രേക്ഷകർക്കു മുന്നിൽ തെളിവു സഹിതം വിചാരണക്ക് താമസിക്കാതെ എത്തിക്കും. അപ്പോൾ ശിക്ഷ പഴയ പെനാൽറ്റി ആയിരിക്കില്ല എന്നാണ് വിനയന്‍ കുറിപ്പില്‍ പറയുന്നത്. തന്‍റെ അടുത്ത ചിത്രം 2025ല്‍ റിലീസ് ചെയ്യുമെന്നും. അതിന് ശേഷം അത്ഭുത ദ്വീപ് രണ്ടാം ഭാഗം ഒരുക്കുമെന്നും വിനയന്‍ പറയുന്നുണ്ട്.