• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സി.പി.എമ്മുമായി സഹകരിച്ചാല്‍ അച്ചടക്ക നടപടി -കെ.പി.സി.സി

by Web Desk 04 - News Kerala 24
October 17, 2023 : 5:18 pm
in Kerala, News
0
A A
0
സി.പി.എമ്മുമായി സഹകരിച്ചാല്‍ അച്ചടക്ക നടപടി -കെ.പി.സി.സി

തിരുവനന്തപുരം: മുച്ചൂടും കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സി.പി.എമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും സഹകരണ മേഖലയുടെ സംരക്ഷണത്തിനും വിശ്വാസ്യത വീണ്ടെടുക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍.

അർഥശങ്കക്ക് ഇടമില്ലാത്തവിധം കെ.പി.സി.സി യോഗം തീരുമാനിച്ച ഈ നിലപാടിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ശക്തമായ സംഘടനാ നടപടികള്‍ സ്വീകരിക്കും. സി.പി.എമ്മിന് നില്‍ക്കള്ളിയില്ലാതായപ്പോഴാണ് കോണ്‍ഗ്രസിന്‍റെ പിന്തുണ തേടുന്നത്. സി.പി.എം സഹകരണ മേഖലയില്‍ നടത്തിയ തീവെട്ടിക്കൊള്ളയുടേയും ശതകോടികളുടെ ബിനാമി ഇടപാടുകളുടേയും വിഴുപ്പുഭാണ്ഡം ചുമക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ജനങ്ങളാല്‍ ഒറ്റപ്പെട്ട സി.പി.എം രക്ഷപെടാന്‍ വേണ്ടിയാണ് യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസിന്‍റെ പിന്തുണ തേടുന്നത്. ഈ വിഷയത്തിൽ ഒറ്റക്ക് സമരം ചെയ്യാനുള്ള ആർജ്ജവവും തന്‍റേടവും സംഘടനാബലവും കോൺഗ്രസിനുണ്ട്.

സാധാരണക്കാരുടെ നിക്ഷേപമാണ് സി.പി.എം മോഷ്ടിച്ചത്. നിക്ഷേപകരുടെ കണ്ണീരിന് സി.പി.എം മറുപടി പറയേണ്ടിവരും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നതാണ് ഈ വിഷയത്തില്‍ കെ.പി.സി.സിയുടെ നിലപാട്. സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ സംരക്ഷിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും നാടിന്‍റെയും ജീവനാഡിയായ സഹകരണ മേഖലയെ തട്ടിപ്പ് സംഘത്തില്‍ നിന്നും മുക്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.സി.പി.എം ഭരണസമിതി വരുത്തിവച്ച ബാധ്യത മറ്റു സഹകരണ ബാങ്കുകളിലെ ഫണ്ട് ഉപയോഗിച്ച് പരിഹരിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാവില്ല. കോണ്‍ഗ്രസ് ഭരണത്തിലുള്ള സഹകരണ ബാങ്കുകള്‍ ഇതിനോട് സഹകരിക്കേണ്ടതില്ലെന്നും കെ.പി.സി.സി യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

Next Post

പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്

പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്

കരുവന്നൂർ കേസ്: ശ്രീജിത്തിന്റെ അമ്മയെ ഇഡി തന്റെ അമ്മയാക്കി, മേൽവിലാസം പോലും പരിശോധിച്ചില്ലെന്ന് അരവിന്ദാക്ഷൻ

കരുവന്നൂർ കേസ്: ശ്രീജിത്തിന്റെ അമ്മയെ ഇഡി തന്റെ അമ്മയാക്കി, മേൽവിലാസം പോലും പരിശോധിച്ചില്ലെന്ന് അരവിന്ദാക്ഷൻ

ഒന്നാമത് ആ താരം; ലിസ്റ്റിൽ ഇടംനേടി കാവ്യ മാധവനും, ജനപ്രീതിയിലെ മലയാള നടിമാർ

ഒന്നാമത് ആ താരം; ലിസ്റ്റിൽ ഇടംനേടി കാവ്യ മാധവനും, ജനപ്രീതിയിലെ മലയാള നടിമാർ

കൂട്ടുപുഴ ചെക്പോസ്റ്റില്‍ വന്‍ എംഡിഎംഎ വേട്ട, പിടിയിലായത് മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി

കൂട്ടുപുഴ ചെക്പോസ്റ്റില്‍ വന്‍ എംഡിഎംഎ വേട്ട, പിടിയിലായത് മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി

രാഷ്ട്രപതിയിൽനിന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ദ്രന്‍സ്‌

രാഷ്ട്രപതിയിൽനിന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ദ്രന്‍സ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021