• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

14,000 വര്‍ഷം മുമ്പേ മലേഷ്യയില്‍ മനുഷ്യവാസമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍

by Web Desk 06 - News Kerala 24
June 14, 2023 : 12:51 pm
0
A A
0
14,000 വര്‍ഷം മുമ്പേ മലേഷ്യയില്‍ മനുഷ്യവാസമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് നിന്നും മലേഷ്യയിലേക്ക് കപ്പലോടിച്ച രാജാക്കന്മാരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. പിന്നീട് അവിടെ രാജാവായവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍, മലേഷ്യയുടെ ചരിത്രം തുടങ്ങുന്നത് എവിടെ നിന്നാണ്? മലേഷ്യയില്‍ നിന്ന് ഇതുവരെ ലഭ്യമായവയില്‍ വച്ച് ഏറ്റവും പ്രാചീനമായ കണ്ടെത്തല്‍ 10,000 വര്‍ഷത്തെതായിരുന്നു. എന്നാല്‍ ഇതിനും കാലങ്ങള്‍ക്ക് മുമ്പ് തന്നെ മലേഷ്യയില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന് ശക്തമായ തെളിവ് ലഭിച്ചിരിക്കുകയാണ്.

14,000 വര്‍ഷം പഴക്കമുള്ള മനുഷ്യ സാന്നിധ്യമാണ് ഇപ്പോള്‍ മലേഷ്യയില്‍ നിന്നും കണ്ടെത്തിയത്. കെലന്തലെ നെംഗ്‌ഗിരി താഴ്‌വരയിലെ ഗുവാ കെലെഡുങ് കെസില്‍ പ്രദേശത്ത് നടത്തിയ ഖനനത്തിനിടെയാണ് ഇത്രയും പഴക്കമുള്ള പ്രാചീനകാലത്തെ മനുഷ്യ ജീവിതത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. നിരവധി വസ്തുക്കളോടൊപ്പം ഒരു മനുഷ്യന്‍റെ അസ്ഥികൂടവും പ്രദേശത്ത് നിന്ന് കണ്ടെത്തി.  കാര്‍ബണ്‍ ഡേറ്റിംഗിലൂടെ 14,000 വര്‍ഷം മുമ്പ് തന്നെ ഈ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നെന്നും ഇത് ഇവിടെ നിന്നും കണ്ടെത്തിയ പെരക് മാനെക്കാള്‍ പ്രാചീനമാണെന്നും പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

1991 ലാണ് ഇതിന് മുമ്പ് ലെങ്ഗോങ് താഴ്വരയിലെ പെരാക്കിലെ ഹുലു പെരാക്ക് ജില്ലയിലാണ് ആദിമ അസ്ഥികൂടം കണ്ടെത്തിയത്. പെരാക്ക് ജില്ലയില്‍ നിന്നും ലഭിച്ചതിനാല്‍ ഈ അസ്ഥികൂടത്തിന് പെരക് മാൻ എന്ന് പേര് നല്‍കി. ഈ ആദിമ മനുഷ്യന്‍ 10,000 വര്‍ഷത്തിനും 11,000 വര്‍ഷത്തിനും ഇടയില്‍ ജീവിച്ചിരുന്നയാളാണെന്ന് കാര്‍ബണ്‍ഡേറ്റിംഗിലൂടെ കണ്ടെത്തിയിരുന്നു. മലേഷ്യയില്‍ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യന്‍റെ സാന്നിധ്യമായിരുന്നു അത്. ഇതിനാല്‍ മലേഷ്യയുടെ ഭൂമിശാസ്ത്ര പരിസരത്ത് മനുഷ്യന്‍ 10,000 വര്‍ഷം മുമ്പ് എത്തിയെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഗുവാ കെലെഡുങ് കെസിൽ പ്രദേശത്തെ കണ്ടെത്തലോടെ മലേഷ്യയിലെ മനുഷ്യസാന്നിധ്യം 14,000 വര്‍ഷം പുറകിലേക്ക് പോയി.

പ്രൊഫ. സുലിസ്കന്ദർ രാംലിയുടെ നേതൃത്വത്തില്‍ കെബാങ്‌സാൻ മലേഷ്യ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ നെംഗ്‌ഗിരി  ഹൈഡ്രോളിക് ഡാം പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടക്കുന്നുണ്ട്. പദ്ധതി 2027 ല്‍ കമ്മീഷന്‍ ചെയ്യാനാണ് ശ്രമം. ഇതിനിടെയാണ് പ്രദേശത്തെ നഷ്ടപ്പെട്ട സംസ്കാരം തേടി പുരാവസ്തു ശാസ്ത്ര ഖനനവും നടക്കുന്നത്. പ്രദേശത്ത് നിന്ന് ഇതിനകം 14 ഗുഹകളാണ് കണ്ടെത്തിയത്.

മലേഷ്യന്‍ വൈദ്യുതി വകുപ്പായ തെനാഗ നാഷനൽ ബിഎച്ച്ഡിയുടെ സഹകരണത്തോടെയാണ് കെബാങ്‌സാൻ മലേഷ്യ സര്‍വ്വകലാശാല പ്രദേശത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. 30 അംഗങ്ങളുള്ള പുരാവസ്തു ഗവേഷകരാണ് ഖനനങ്ങള്‍ക്ക് നേത‍ൃത്വം നല്‍കുന്നത്. ഗവേഷകരോടൊപ്പം പ്രദേശവാസികളെയും ഖനന പ്രര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് വിവിധ കല്ലായുധങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൃഗത്തിന്‍റെ എല്ലുകളും ലഭിച്ചിട്ടുണ്ടെന്ന് പ്രൊഫ. സുലിസ്കന്ദർ രാംലി പറഞ്ഞു. 14,000 വര്‍ഷം മുമ്പ് പ്രി നിയോലിത്തിക് കാലത്ത് തന്നെ പ്രദേശത്ത് മനുഷ്യവാസം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ വഴി തേടി സർക്കാർ; ഉത്തരവിറക്കുന്നതിൽ നിയമ സാധുത പരിശോധിക്കുമെന്ന് എം ബി രാജേഷ്

Next Post

രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്; വമ്പൻ ഇടിവിൽ സ്വർണവില

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്; വമ്പൻ ഇടിവിൽ സ്വർണവില

എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

പറക്കാനാകാതെ ഗോ ഫസ്റ്റ്; സർവീസ് റദ്ദാക്കൽ തുടരുന്നു

ഒരാഴ്ചയ്ക്കിടെ 11,610 പ്രവാസികള്‍ അറസ്റ്റില്‍; രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന ഊര്‍ജിതം

ഒരാഴ്ചയ്ക്കിടെ 11,610 പ്രവാസികള്‍ അറസ്റ്റില്‍; രാജ്യത്തിന്റെ എല്ലാ ഭാഗത്തും പരിശോധന ഊര്‍ജിതം

മോൻസൻ മാവുങ്കൽ കേസ്: സുധാകരനെതിരെ ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ്; ഈ മാസം 23 വരെ ഹാജരാകാനാകില്ല; ക്രൈംബ്രാഞ്ചിനെ അറിയിച്ച് കെ. സുധാകരൻ

സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം; സെന്തിൽ ബാലാജിക്ക് ബൈപാസ് വേണമെന്ന് ഡോക്ടര്‍മാര്‍

സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം; സെന്തിൽ ബാലാജിക്ക് ബൈപാസ് വേണമെന്ന് ഡോക്ടര്‍മാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In