• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുലിന്റെ അയോഗ്യത; ഹൈക്കോടതി വിധി വേനലവധിക്ക് ശേഷം മാത്രം, സുപ്രിംകോടതിയെ സമീപിക്കുന്നത് ആലോചനയിൽ

by Web Desk 06 - News Kerala 24
May 3, 2023 : 12:17 pm
0
A A
0
അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

ദില്ലി: അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാൻ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ച് കോൺഗ്രസ്. നിയമവിദഗ്ധരുടെ സംഘം യോഗം ചേർന്ന് ഇക്കാര്യം തീരുമാനിക്കും. വയനാടിൻറെ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും നിയമോപദേശം തേടും.  കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണം  നൽകാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്ക് ശേഷമാണ് വിധി പറയുക. അതുവരെ ഇടക്കാല സംരക്ഷണം വേണമെന്ന് രാഹുലിനായി അഡ്വക്കേറ്റ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നത്.

നേരത്തെ ശിക്ഷ ഇളവ് തേടി ആദ്യം സമീപിച്ച സെഷൻസ് കോടതി ജാമ്യം നൽകിയെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിരുന്നില്ല. കുറ്റക്കാരൻ എന്ന വിധി സ്റ്റേ ചെയ്താൽ മാത്രമേ രാഹുൽ ഗാന്ധിക്ക് പാർലമെന്റിലേക്ക് തിരിച്ചെത്താൻ സാധിക്കുകയുള്ളു. തുടർന്നാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ ആദ്യം ഒരു ജഡ്ജി പിന്മാറി. പിന്നീട് ജസ്റ്റിസ് ഹേമന്ദ് പ്രചാക് രണ്ട് ദിവസം വാദം കേട്ടു. തുടർന്ന് വിധി പിന്നീട് പറയാമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

അദ്ദേഹം വിദേശത്തേക്ക് പോകന്നതിനാലായിരുന്നു ഇത്. അതോടൊപ്പം ഗുജറാത്ത് ഹൈക്കോടതി നാളെ അടയ്ക്കുകയാണ്. ഒരു മാസത്തിന് ശേഷം ജൂൺ മൂന്നിന് ഇനി കോടതി തുറക്കുക. ഈ സമയത്ത് മാത്രമേ വിധി പ്രസ്താവിക്കാൻ സാധിക്കൂ  എന്നായിരുന്നു ജഡ്ജി അറിയിച്ചത്.   ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടിത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുല്‍ ഗാന്ധിയും തന്‍റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ പോകാൻ സാധ്യതയുണ്ടോ എന്ന കാര്യം കോൺഗ്രസ് പരിശോധിക്കുന്നത്. ഇടക്കാല ഉത്തരവ് നേടാൻ സാധിക്കുമോ എന്നതായിരിക്കും കോൺഗ്രസ് ശ്രമം. നിയമ സംഘം ആലോചിച്ച് റിപ്പോർട്ട് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കൈമാറും. തുടർന്നായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്നാൽ സുപ്രീംകോടതിയും 20-ന് അടയക്കുന്ന സാഹചര്യമുണ്ട്. തിടുക്കപ്പെട്ട് സുപ്രീംകോടതിയിൽ നിന്നൊരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി, അഞ്ച് മാസത്തിനിടെ വധുവായി വിറ്റത് രണ്ട് തവണ, സംഭവം മധ്യപ്രദേശില്‍

Next Post

സമര പന്തലിൽ പി ടി ഉഷ; ഗുസ്തി താരങ്ങളെ കാണുന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സമര പന്തലിൽ പി ടി ഉഷ; ഗുസ്തി താരങ്ങളെ കാണുന്നു

സമര പന്തലിൽ പി ടി ഉഷ; ഗുസ്തി താരങ്ങളെ കാണുന്നു

‘ക്രമസമാധാന പ്രശ്നമാകും’; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

'ക്രമസമാധാന പ്രശ്നമാകും'; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

'അരിക്കൊമ്പനെ ഡീൽ ചെയ്തു, പിന്നെയാണോ'; ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഹൈക്കോടതി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അടിയന്തര ഇടപെടലില്ല, കേരളാ സ്റ്റോറി വിലക്കണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി; ഹൈക്കോടതിയെ സമീപിക്കാം

എഐ ക്യാമറ ഇടപാട്: 132 കോടി രൂപയുടെ അഴിമതി, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

യൂത്ത് കോൺഗ്രസ് പ്രവർത്തനം മോശമെന്ന് പറ‌‍ഞ്ഞിട്ടില്ല, ഡിവൈഎഫ്ഐയെ പുകഴ്ത്തിയതിൽ ചെന്നിത്തലയുടെ വിശദീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In