തിരുവനന്തപുരം : കിഴക്കമ്പലത്ത് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതികൾ ലഹരി ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതു സംബന്ധിച്ചും ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും. എസ്എസ്എൽസി പരീക്ഷാ തീയതി തീരുമാനിക്കുന്നത് സർക്കാരാണ് എന്നും മന്ത്രി പറഞ്ഞു. ക്യു ഐ പി ചേർന്നില്ലെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.