തിരുവനന്തപുരം : കെഎസ്ആർടിസി ബസുകൾക്ക് ജില്ലാടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകുന്നു. നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ബസിന്റെ ഇടതു ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങൾ കൂടി ചേർത്ത് നമ്പർ അനുവദിച്ചു. തിരുവനന്തപുരം – TN , കൊല്ലം – KL, പത്തനംതിട്ട – PT, ആലപ്പുഴ – AL, കോട്ടയം – KT, ഇടുക്കി- ID, എറണാകുളം- EK, തൃശൂർ- TR, പാലക്കാട് – PK, മലപ്പുറം – ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂർ- KN, കാസർകോട് – KG എന്നിങ്ങനെ അക്ഷരങ്ങൾ നൽകും. ഇതിനൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് 1 മുതലുള്ള നമ്പരുകളുമുണ്ടാകും. കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസ് മാറ്റുന്നതിന്റെ ഭാഗമാണിത്.