ദില്ലി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി പ്രതിപക്ഷ സഖ്യം രൂപീകരിച്ച ‘ഇന്ത്യ’ മുന്നണിയിൽ തർക്കം. പശ്ചിമ ബംഗാളിൽ ഇന്ത്യ സഖ്യത്തിലാണ് നിലവിൽ ഭിന്നതയുണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഇടത്- കോൺഗ്രസ് സഖ്യം സ്ഥാനാർത്ഥിയെ നിർത്തിയതിലാണ് തർക്കം. നേരത്തെ, ദില്ലിയിൽ കോൺഗ്രസും എഎപിയും തമ്മിലും തർക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോവുന്നതിനിടയിലാണ് ബംഗാളിലും ഭിന്നതയുണ്ടാവുന്നത്. ഇന്ത്യ സഖ്യത്തിന്റെ മുംബൈയിലെ യോഗം നടക്കാനിരിക്കെയാണ് ഭിന്നത ഉടലെടുത്തത്. സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലെ അതൃപ്തി മമത ബാനർജി കോൺഗ്രസിനെ അറിയിച്ചതായാണ് വിവരം.