തൃശ്ശൂര്‍: തൃശ്ശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പൊതുസമ്മേളനത്തില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പങ്കെടുക്കില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സമ്മേളനത്തിന് എത്തില്ല. കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരത്തിന്റെ ഭാഗമായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാലെന്ന് നേത്രത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. നാളെയാണ് പ്രതിനിധി സമ്മേളനം നടക്കുക.