ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് നേതൃത്വത്തെ ഊർജ്വസ്വലരാക്കാൻ കച്ചകെട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതിെൻറ ഭാഗമായി ഡി.എം.കെയുടെ ജില്ല സെക്രട്ടറിമാക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സ്റ്റാലിൻ. `ഇന്ത്യ’ മുന്നണി സ്ഥാനാര്‍ത്ഥികൾ ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റാൽ അതത് മണ്ഡലങ്ങളിലെ ജില്ല സെക്രട്ടറിമാരെ പുറത്താക്കുമെന്നാണ് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളും നേടാനാണ് ഡി.എം.കെ മുന്നണി ലക്ഷ്യമിടുന്നത്.
ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് പുതിയ മുന്നണി രൂപവൽകരിച്ച് ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എ.ഐ.എഡി.എം.കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ത്രികോണ മത്സരമായിരിക്കും തമിഴ്നാട്ടിൽ നടക്കാൻ പോകുന്നത്. 2019ൽ എൻ.ഡി.എ സഖ്യത്തിൽ മത്സരിച്ച പി.എം.കെ, തമിഴ് മാനില കോൺഗ്രസ്, വിജയകാന്തിെൻറ ഡി.എം.ഡി.കെ തുടങ്ങിയ പാർട്ടിക്കളെ ഒപ്പം നിർത്താൻ ബി.ജെ.പിയും എ.ഐ.എഡി.എം.കെയും ഒരുപോലെ ശ്രമം തുടങ്ങിക്കഴിഞ്ഞു.
ഇതിനിടെ, ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച എ.ഐ.എഡി.എം.കെയുടെ തീരുമാനത്തെ പരിഹസിക്കുകയാണ് ഡി.എം.കെ. ഒരാള്‍ കള്ളനും മറ്റേയാള്‍ കൊള്ളക്കാരനുമായതിനാൽ രണ്ട് പാർട്ടികളും ഇനിയും ഒരുമിക്കാൻ സാധ്യതയുണ്ടെന്ന് ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. ഡി.എം.കെയുടെ യുവജനവിഭാഗം കൃഷ്ണഗിരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഉദയനിധി എ.െഎ.എഡി.എം.കെയെ പരിഹസിച്ച് രംഗത്തെത്തിയത്.
എ.ഐ.എഡി.എം.കെ–ബി.ജെ.പി സഖ്യം അവസാനിച്ചെന്നാണു നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങൾ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ ഡി.എം.കെ ജയിക്കും. നിങ്ങളുടെ പാർട്ടി അണികൾ പോലും ഈ തീരുമാനം വിശ്വസിക്കില്ല’. എ.ഐ.എഡി.എം.കെയും ബി.ജെ.പിയും ഒരുപക്ഷേ വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ, തെരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. പക്ഷേ ജനങ്ങളെ കബളിപ്പിക്കാനാവില്ല” ഇങ്ങനെയായിരുന്നു ഉദയനിധി സ്റ്റാലിെൻറ പരിഹാസം.