ചെന്നൈ : തമിഴ്നാട്ടില്‍ ഡിഎംകെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. മടിപ്പാക്കം പെരിയാര്‍ നഗര്‍ സ്വദേശി സെല്‍വമാണ് മരിച്ചത്. ഡിഎംകെ വാര്‍ഡ് സെക്രട്ടറിയാണ് സെല്‍വം. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ രാജാജി നഗര്‍ മെയിന്‍ റോഡില്‍ വച്ചാണ് അക്രമി സെല്‍വത്തെ വെട്ടിയത്. കൂടെണ്ടായിരുന്നവര് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിയ്ക്കാനുള്ള ശെല്‍വത്തിന്റെ ശ്രമങ്ങളെ തുടര്‍ന്ന് പ്രാദേശികമായ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊലയ്ക്ക് കാരണം ഇതാണോ എന്ന് വ്യക്തമല്ല. താമ്രം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.