കറിവേപ്പിലയെ അത്ര നിസാരമായി കാണേണ്ട. ഭക്ഷണത്തിനു രുചികൂട്ടാൻ കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്.
കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയിലെ രക്തക്കുഴലുകളിൽ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ ഗുണങ്ങൾ മുടി വളർച്ചയും ചർമ്മത്തിന്റെ പുതുക്കലും പ്രോത്സാഹിപ്പിക്കുന്നതിനും തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നു. ∙ ദഹനം സുഗമമാക്കുന്നുവെറും വയറ്റിൽ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
വയറിളക്കം, മലബന്ധം തുടങ്ങിയ ഉദര രോഗങ്ങൾക്ക് കറിവേപ്പില വളരെ ഫലപ്രദമാണ്. വയറിളക്കം നിയന്ത്രിക്കാൻ സഹായിക്കുന്ന കാർബസോൾ ആൽക്കലോയിഡുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
കറിവേപ്പില നാരുകളാൽ സമ്പന്നമാണെന്ന് പറയപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. കറിവേപ്പില നിങ്ങളുടെ ഇൻസുലിൻ പ്രവർത്തനം വർധിപ്പിക്കുന്നു. ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ ശരീരത്തെ പ്രാപ്തമാക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരത കൈവരിക്കും.
കറിവേപ്പില കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന്, കറിവേപ്പിലയുടെ സത്ത് ഉയർന്ന കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി.
താരൻ നിയന്ത്രിക്കാൻ കറിവേപ്പില സഹായിക്കുന്നു. ഇതിലെ ആന്റിഫംഗൽ ഗുണങ്ങൾ താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. 15-20 കറിവേപ്പില 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് പേസ്റ്റാക്കി അതിലേക്ക് 2 ടീസ്പൂൺ തൈര് ചേർത്ത് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.