• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്ന് അറിയാമോ?

by Web Desk 06 - News Kerala 24
August 4, 2023 : 11:24 am
0
A A
0
ഭക്ഷണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഈ അഞ്ച് പ്രശ്നങ്ങള്‍ ഉണ്ടാകരുത്!

ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് ഏവരും നിര്‍ദേശിക്കാറുണ്ട്. എന്നാലീ നിര്‍ദേശം പാലിക്കുന്നവര്‍ ചുരുക്കമാണെന്ന് മാത്രം. എങ്കിലും എന്തുകൊണ്ടാണിങ്ങനെ പറയുന്നത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം ഇത്തരത്തില്‍ നല്ലതുപോലെ ചവച്ചരച്ച് കഴിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. അതുകൊണ്ടാണിങ്ങനെ നിര്‍ദേശിക്കുന്നത്. എന്തൊക്കെയാണീ ഗുണങ്ങള്‍ എന്നതുകൂടിയൊന്ന് മനസിലാക്കാം.

ദഹനത്തിലേക്കുള്ള ആദ്യപടി…

നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായാല്‍ നമ്മുടെ ആകെ ആരോഗ്യം തന്നെ ബാധിക്കപ്പെട്ടതിന് തുല്യമാണ്. ഇതിനൊരുപാട് കാരണങ്ങളുണ്ട്. എന്തായാലും ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാൻ ഭക്ഷണം കഴിക്കുമ്പോള്‍ മുതല്‍ അങ്ങോട്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇങ്ങനെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം എത്രമാത്രം ചവയ്ക്കുന്നു എന്നത്.

ഭക്ഷണം നല്ലതുപോലെ ചവച്ചരയ്ക്കുമ്പോള്‍ വായില്‍ വച്ച് തന്നെ ഇത് വിഘടിക്കുന്നു. ഇതോടെ അകത്തുചെല്ലുന്ന ഭക്ഷണത്തിന്‍റെ ദഹനം എളുപ്പത്തിലാകുന്നു.

ദഹനം മാത്രമല്ല…

ദഹനം മാത്രമല്ല, ഭക്ഷണം ഈ രീതിയില്‍ വായില്‍ വച്ച് തന്നെ വിഘടിച്ച ശേഷം അകത്തുചെല്ലുമ്പോഴാകട്ടെ, ഇതില്‍ നിന്നുള്ള പോഷകങ്ങള്‍ പെട്ടെന്ന് ശരീരത്തിന് വലിച്ചെടുക്കാനും കഴിയുന്നു. അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്‍റെയെല്ലാം ഗുണം നമുക്ക് അതുപോലെ ലഭിക്കുന്നു.

അമിതമായ കഴിപ്പ്…

ചിലരുണ്ട് ടിവി സ്ക്രീനോ മൊബൈല്‍ സ്ക്രീനോ ഒക്കെ നോക്കി ഭക്ഷണം കഴിക്കുന്നവര്‍, അല്ലെങ്കില്‍ പെട്ടെന്ന് ഭക്ഷണം കഴിച്ചുതീര്‍ക്കാൻ തിരക്ക് കൂട്ടുന്നവര്‍. ഇവരെല്ലാം തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നവരാണെങ്കില്‍ അമിതമായി കഴിക്കുകയില്ല. ഇത് ശരീരവണ്ണം കൂടാതിരിക്കാനും, ആകെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്.

കലോറി…

ഭക്ഷണം വളരെ പതുക്കെ, ചവച്ചരച്ച് കഴിക്കുമ്പോള്‍ അധികം കലോറിയും ശരീരത്തിലെത്തില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതും ആരോഗ്യത്തിന് നല്ലതുതന്നെ.

വയറിന് കേടുള്ളവര്‍ക്ക്…

സ്വതവേ ദഹനപ്രശ്നങ്ങളുള്ളവരുണ്ട്. അവരെ സംബന്ധിച്ച് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ചില അസ്വസ്ഥതകളൊക്കെ അനുഭവപ്പെടാം. ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കാനും ഭക്ഷണം ചവച്ചരച്ച്, സാവധാനം കഴിക്കുന്നത് സഹായിക്കും.

സന്തോഷം…

ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിന് മാത്രമല്ല, മനസിനും സന്തോഷം നല്‍കുന്നുണ്ട്. മനസിന്‍റെ ഈ പ്രതികരണവും ദഹനപ്രവര്‍ത്തനങ്ങളെ വലിയ അളവില്‍ സ്വാധീനിക്കുന്നതാണ്. അതിനാല്‍ തന്നെ ഭക്ഷണം അല്‍പാല്‍പമായി ആസ്വദിച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ഭക്ഷണശേഷം മയക്കത്തോടെ ഇരിക്കുന്നതിന് പകരം ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചളിയിൽ തല കുമ്പിട്ടിരുത്തി, വടി വച്ച് ജൂനിയർ കേഡറ്റുമാരെ പൊതിരെ തല്ലി സീനിയര്‍; എൻസിസി പരിശീലനത്തിനിടെ ക്രൂരത

Next Post

അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗം, മിത്തെന്ന് പറഞ്ഞിട്ടില്ല: എംവി ഗോവിന്ദൻ

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ഗവ‍ർണർക്കെതിരേയും വിഴിഞ്ഞം സമരത്തിലും ലീ​ഗ് നിലപാട് ശരി-ലീഗ് പ്രശംസ തുടർന്ന് എംവി ഗോവിന്ദൻ

അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗം, മിത്തെന്ന് പറഞ്ഞിട്ടില്ല: എംവി ഗോവിന്ദൻ

പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം…

പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം...

രാജസ്ഥാനിലേക്ക് വരുന്നതിനിടെ കാണാതായ തക്കാളിലോറി ഗുജറാത്തില്‍; 20 ലക്ഷം രൂപയുടെ തക്കാളി മറിച്ചുവിറ്റു

തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

എഞ്ചിൻ തകരാർ: ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ മേധാവിയെ തെരഞ്ഞെടുത്തു

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ മേധാവിയെ തെരഞ്ഞെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In