ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരികയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി വിവിധ ജീവിത ശെെലിയ രോഗങ്ങൾക്ക് കാരണമാകും. പ്രമേഹ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി വലിയ പങ്കാണ് വഹിക്കുന്നത്.
പ്രമേഹരോഗികൾ മാത്രമല്ല, ഇൻസുലിൻ ആഗിരണം ചെയ്യുന്നതിലും നമ്മുടെ ശരീരത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിലും ഈ പോഷകത്തിന്റെ പങ്ക് വളരെ വലുതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാസ്തവത്തിൽ, വിറ്റാമിൻ ഡിയുടെ അളവ് കുറയുകയാണെങ്കിൽ ഇൻസുലിൻ പ്രതിരോധം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.
പ്രത്യേകിച്ച് വിറ്റാമിൻ ഡി 3 ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നതിൽ ഒരു സംരക്ഷക ഘടകമായി പ്രവർത്തിക്കുന്നു, കാരണം ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ശക്തിമായി പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ വിറ്റാമിൻ ഡിയുടെ കുറവും പ്രമേഹവും വർദ്ധിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
‘ ഇൻസുലിൻ പ്രതിരോധവും കുറഞ്ഞ അളവിൽ വിറ്റാമിൻ ഡിയും ഉള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തി…’ – അക്കാഡമി ഓഫ് ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്‌സിന്റെ വക്താവായ വന്ദന ആർ. ഷെത്ത് പറഞ്ഞു.
യൂറോപ്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ 2019 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ആറ് മാസത്തേക്ക് വിറ്റാമിൻ ഡി സപ്ലിമെന്റേഷൻ ഇൻസുലിൻ സംവേദനക്ഷമതയും ഉൽപ്പാദനവും മെച്ചപ്പെടുത്തിയതായി കണ്ടെത്തി. ടൈപ്പ് 2 പ്രമേഹം വൈകിപ്പിക്കാൻ വിറ്റാമിൻ ഡി സഹായിക്കുമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
വിറ്റാമിൻ ഡി ശരീരത്തിലെ ഇൻസുലിൻ പാതകളുടെ എണ്ണം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാൻ കോശങ്ങളെ കാർബോഹൈഡ്രേറ്റും പഞ്ചസാരയും നന്നായി ആഗിരണം ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, സാൽമൺ മത്സ്യം, അയല, കൂൺ, പാൽ എന്നിവ വിറ്റാമിൻ ഡി നിറഞ്ഞ ഭക്ഷണങ്ങളാണ്.
വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശം കൂടാതെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള സപ്ലിമെന്റുകൾ എന്നിവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കുന്നു. എന്നിരുന്നാലും ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്.
വിറ്റാമിൻ ഡിയുടെയും കുറവിന്റെ ലക്ഷണങ്ങൾ…
വിഷാദം
ക്ഷീണം
വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല
പേശി ബലഹീനത
അസ്ഥി വേദന
മുടികൊഴിച്ചിൽ
വിശപ്പില്ലായ്മ