പയ്യോളി : തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നും പി ഡി പി പയ്യോളി മുൻസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഫുട്പാത്തുകളിലും റോഡുകളിലും കൂട്ടംകൂടി അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾ കാൽ നടയാത്രക്കാർക്കും വാഹന യാത്രികർക്കും ഒരുപോലെ ഭീഷണിയായിരിക്കയാണ്. പ്രഭാത നടത്തത്തിന് പോകുന്നവര്‍ കല്ലും വടിയും കൈയിൽ കരുതിയാണ് പുറപ്പെടുന്നത്. കുട്ടികളും മുതിർന്നവരും പുറത്തിറങ്ങാൻ മടിക്കുകയാണ്. രാത്രികാലങ്ങളിൽ വീട്ടു വരാന്തകൾ പോലും നായ്ക്കൾ കയ്യടക്കുന്നു.
തുടർ ദിവസങ്ങളിലായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഡിവിഷൻ കൗൺസിലര്‍ക്ക് അടക്കം നിരവധി പേർക്ക്
തെരുവുനായയുടെ കടിയേറ്റത് ജനങ്ങളെ ഭയപ്പാടിലാക്കിയിട്ടുണ്ടെന്നുംനഗരസഭാധികൃതർ അടിയന്തിര നടപടിയിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വി പി ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ടി പി ലത്തീഫ്, ടി പി സിദ്ധീഖ്, ഇ ലത്തീഫ് , പി പി അഷ്റഫ്, സി ഹംസ, പി പി ഗഫൂർ , സി പി സിദ്ദീഖ്
എന്നിവർ സംസാരിച്ചു.