തൃത്താല (പാലക്കാട്)∙ പാലക്കാട് തൃത്താലയിൽ തെരുവുനായ ആക്രമണം. രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. കുമ്പിടി കെസി പള്ളിക്ക് സമീപം താമസിക്കുന്ന തുറക്കൽ മുഹമ്മദ് മൗലവിയുടെ മകൻ സബാഹുദീന്റെ (രണ്ടര വയസ്സ് ) ചെവിയാണ് നായ കടിച്ചെടുത്തത്. ചെവിയുടെ ഭൂരിഭാഗവും തെരുവ് നായ കടിച്ചെടുത്തു. പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമണ്. മുൻപും ഇവിടെ തെരുവ് നായ ആക്രമണം ഉണ്ടായിട്ടുണ്ട്.