പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ പുലിയെന്ന് സംശയം. അഗളി ടൗണിന് സമീപം പൂവാത്ത കോളനിയിൽ നായയെ കൊന്ന നിലയിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച്ച കാണാതായ നായയുടെ ജഡമാണ് ഇന്ന് രാവിലെ സമീപ പ്രദേശത്ത് കണ്ടെത്തിയത്. വാക്കടയിൽ സന്തോഷിൻ്റെ ലാബ്രഡോർ നായയുടെ ജഡമാണ് കണ്ടത്. നായയെ കൊന്നത് പുലിയെന്നാണ് സംശയം.