• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കരൾ രോഗത്തിന്‍റെ ഈ ലക്ഷണങ്ങൾ‌ ശ്രദ്ധിക്കാതെ പോകരുത്

by Web Desk 06 - News Kerala 24
April 19, 2023 : 11:24 am
0
A A
0
ഫാറ്റി ലിവർ രോഗത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന നാല് ദഹന പ്രശ്നങ്ങൾ

കരൾ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കരൾ ആരോഗ്യകരമായി നിലനിർത്താൻ ആളുകളെ ബോധവത്കരിക്കുന്നതിനുമായി എല്ലാ വർഷവും ഏപ്രിൽ 19 ന് ലോക കരൾ ദിനം ആചരിക്കുന്നു. കരൾ രോഗങ്ങൾ ലക്ഷണങ്ങളില്ലാതെ വികസിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ലിവർ സിറോസിസ്, ലിവർ കാൻസർ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) തുടങ്ങിയ രോഗങ്ങൾ ഇപ്പോൾ മുമ്പെന്നത്തേക്കാളും കൂടുതൽ ആളുകളെ ബാധിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1990 മുതൽ 2017 വരെയുള്ള കാലയളവിൽ, പുതിയ കരൾ കാൻസർ കേസുകളിൽ 100% വർദ്ധനവുണ്ടായിട്ടുണ്ട്. അതിൽ മൂന്നിൽ രണ്ട് ഭാഗവും വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമാണ്, 16% NAFLD ഉൾപ്പെടെയുള്ള കാരണങ്ങൾ മൂലമാണെന്നും വിദ​ഗ്ധർ പറയുന്നു. ദോഷകരമായ വസ്തുക്കളുടെ വിഷാംശം ഇല്ലാതാക്കൽ, ദഹനത്തെ സഹായിക്കുന്നതിനുള്ള പിത്തരസം ഉൽപാദനം, ഉപാപചയ നിയന്ത്രണം എന്നിവ ഉൾപ്പെടെ ശരീരത്തിൽ നിരവധി അവശ്യ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ഒരു നിർണായക അവയവമാണ് കരൾ. അതിനാൽ, കരൾ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് ഈ അവയവത്തെ പരിപാലിക്കുന്നത് അത്യന്താപേക്ഷിതമാണ്. പൊണ്ണത്തടി, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ഉപാപചയ വൈകല്യങ്ങൾ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് NAFLD അപകടസാധ്യത തടയാൻ സഹായിക്കും.

‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന  രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. ഇത് കരൾ കോശങ്ങൾക്ക് വീക്കത്തിനും കേടുപാടുകൾക്കും കാരണമാകും…’ – ഫാരിദാബാദിലെ ഏഷ്യൻ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. അമിത് മിഗ്ലാനി പറയുന്നു.

‘നോൺ-ആൽക്കഹോളിക് അനുബന്ധ ഫാറ്റി ലിവർ രോഗം ഇപ്പോൾ കൊവിഡ് 19 ന് സമാനമായ ഒരു സാംക്രമികേതര പകർച്ചവ്യാധിയാണ്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മുഖത്തോ ചർമ്മത്തിലോ കണ്ണുകളിലോ കാണപ്പെടുന്നു, ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴേക്കും ഇത് ‌​ഗുരുതരമായ കരൾ രോഗമായി മാറിയിരിക്കും…’- റൂബി ഹാൾ ക്ലിനിക്കിലെ കൺസൾട്ടന്റ് ലിവർ ട്രാൻസ്പ്ലാൻറ് ഫിസിഷ്യനും ഹെപ്പറ്റോളജിസ്റ്റുമായ ഡോ.വിനിത് ഷാ പറയുന്നു.

മുഖത്തോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ ഉള്ള അമിതമായ തടിപ്പ് വ്യക്തിക്ക് ഫാറ്റി ലിവർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. കണ്ണുകൾക്ക് ചുറ്റും പലപ്പോഴും കാണപ്പെടുന്ന വെളുത്ത വരകളായ സാന്തെലാസ്മ, സാന്തോമസ് എന്നിവ കാണുന്നുണ്ടെങ്കിൽ  ഉയർന്ന കൊളസ്‌ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡ് എന്നിവയെ സൂചിപ്പിക്കുന്നു. മിക്കവാറും എല്ലായ്‌പ്പോഴും ഫാറ്റി ലിവറുമായി ബന്ധപ്പെട്ടവയാണ്. ചർമ്മത്തിലും കണ്ണുകളിലും മുഖത്തും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഡോ. അമിത് മിഗ്ലാനി പറയുന്നു.

മഞ്ഞപ്പിത്തം…

മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ഒരു രോഗാവസ്ഥ, ചർമ്മത്തിന്റെയും കണ്ണിന്റെയും വെള്ള നിറം മഞ്ഞനിറമാക്കുന്നു. കരളിന് രക്തത്തിൽ നിന്ന് ബിലിറൂബിൻ പുറന്തള്ളാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പഴയ ചുവന്ന രക്താണുക്കൾ തകരുമ്പോൾ, ബിലിറൂബിൻ ഒരു മാലിന്യ ഉൽപ്പന്നമായി സൃഷ്ടിക്കപ്പെടുന്നു. ആരോഗ്യമുള്ളവരിൽ കരൾ ബിലിറൂബിൻ വിഘടിപ്പിക്കുകയും പിത്തരസത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്നു. മറുവശത്ത്, കരൾ തകരാറിലാകുകയും ബിലിറൂബിൻ കൈകാര്യം ചെയ്യാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ മഞ്ഞപ്പിത്തം വികസിക്കുന്നു.

സ്പൈഡർ ആൻജിയോമാസ്…

എട്ടുകാലിയുടെ രൂപത്തിൽ മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടാവുന്ന ചുവന്ന പാടുകളെയാണ് സ്പൈഡർ ആൻജിയോമകൾ എന്ന് പറയുന്നത്. കരൾ രോഗമുള്ളവരിൽ സാധാരണയായി കാണപ്പെടുന്ന ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നതാണ് ഇവയ്ക്ക് കാരണം.

പാമർ എറിത്തമ….

കൈപ്പത്തികൾ ചുവപ്പായി മാറുന്ന അവസ്ഥയാണ് പാമർ എറിത്തമ. ഇത് കരൾ രോഗത്തിന്റെ ലക്ഷണമാകാം. കാരണം ഇത് കൈപ്പത്തികളിലേക്കുള്ള രക്തപ്രവാഹം വർദ്ധിക്കുന്നതാണ്.

കണ്ണുകൾക്ക് താഴെയുള്ള കറുപ്പ്…

കണ്ണുകൾക്ക് താഴെയുള്ള കറുത്ത വൃത്തങ്ങൾ കരൾ രോഗത്തിന്റെ ലക്ഷണമാകാം. ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുമ്പോഴാണ്  ഇത് സംഭവിക്കുന്നത്. അമിതമായ ക്ഷീണവും ഇതോട് അനുബന്ധിച്ച് ഉണ്ടാകാം.

മുഖക്കുരുവും മറ്റ് ചർമ്മരോഗങ്ങളും…

മുഖക്കുരുവും മറ്റ് ചർമ്മരോഗങ്ങളും കരൾ രോഗത്തിന്റെ ലക്ഷണമാകാം. കാരണം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് കരളാണ്. കരളിന് അങ്ങനെ ചെയ്യാൻ കഴിയാതെ വരുമ്പോൾ, അത് ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടുകയും മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

‘ കരൾ രോഗം ഒരു നിശബ്ദ രോഗമായി കണക്കാക്കപ്പെടുന്നു. രോഗിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാത്തതിനാലും രോഗം ക്രമേണ പുരോഗമിക്കുന്നതിനാലും ഇത് വലിയ തിരിച്ചടിയാണ്. ചിലർക്ക് വയറിന്റെ മധ്യഭാഗത്തോ വലതുവശത്തോ വേദനയോ സമ്മർദ്ദമോ അനുഭവപ്പെടാം. ക്ഷീണം, ബലഹീനത, വിശപ്പില്ലായ്മ, ഓക്കാനം, ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം (മഞ്ഞപ്പിത്തം), ചൊറിച്ചിൽ, കാലുകളുടെ നീർവീക്കം (എഡിമ), വയറുവേദന (അസ്സൈറ്റുകൾ) തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. രോഗലക്ഷണങ്ങളില്ലാത്തതിനാൽ, രോഗികൾക്ക് കരൾ പ്രവർത്തന പരിശോധനയും (രക്തപരിശോധന), രോഗനിർണ്ണയത്തിന് അൾട്രാസൗണ്ടും ആവശ്യമാണ്. ഫാറ്റി ലിവർ ഫൈബ്രോസ്കാനിലൂടെ മികച്ച രീതിയിൽ ഗ്രേഡ് ചെയ്യാനാകു…’ –   എച്ച്പിബി സർജറി, ഫരീദാബാദിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ കരൾ മാറ്റിവയ്ക്കൽ വിദ​ഗ്ധൻ & എച്ച്ഒഡി ഡയറക്ടറുമായ ഡോ. പുനിത് സിംഗ്ല പറയുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുമ്പാവൂരിൽ കയർ ഫാക്ടറിയിൽ തീപിടുത്തം; ഉത്പന്നങ്ങൾ കത്തി നശിച്ചു, കോടികളുടെ നഷ്ടം

Next Post

‘പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും ട്രെയിനിന് അത്ര വേഗതയുണ്ടാകില്ല’; കാനം രാജേന്ദ്രൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

'പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും ട്രെയിനിന് അത്ര വേഗതയുണ്ടാകില്ല'; കാനം രാജേന്ദ്രൻ

മധ്യപ്രദേശിൽ ട്രെയിൻ അപകടം. ചരക്കുവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു, ലോക്കോ പൈലറ്റ് മരിച്ചു

മധ്യപ്രദേശിൽ ട്രെയിൻ അപകടം. ചരക്കുവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു, ലോക്കോ പൈലറ്റ് മരിച്ചു

സ്വവർ​ഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ഭാര്യാഭർതൃ സങ്കൽപവുമായി ചേർന്നുപോകില്ല

സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത സംബന്ധിച്ച ഹർജി: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം

ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

അരിക്കൊമ്പൻ ദൗത്യം: ഹൈക്കോടതിയിൽ പ്രതീക്ഷയർപ്പിക്കുന്നുവെന്ന് വനം മന്ത്രി

ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും; അടുത്ത വർഷം ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തും?

ജൂണിൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറി കടക്കും-റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In